Follow Us On

10

January

2025

Friday

സൈനികര്‍ക്ക് ലൂര്‍ദില്‍ അത്ഭുതസൗഖ്യം, ആംഗ്ലിക്കന്‍ വൈദികന്‍

സൈനികര്‍ക്ക് ലൂര്‍ദില്‍ അത്ഭുതസൗഖ്യം, ആംഗ്ലിക്കന്‍ വൈദികന്‍

ആംഗ്ലിക്കന്‍ സഭാ വൈദികനും അമേരിക്കന്‍ സൈന്യത്തിലെ വിമുക്തഭടനുമാണ് റവ. സ്റ്റീവന്‍ റിന്‍ഡാല്‍. പരിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപ്പെട്ട ലൂര്‍ദില്‍ അദ്ദേഹം ഒരിക്കല്‍ തീര്‍ത്ഥാടനം നടത്തുകയുണ്ടായി. തീര്‍ത്ഥാടനത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അനുഗ്രഹങ്ങള്‍ ലഭിച്ചു എന്ന് ആഗ്ലിക്കന്‍ പുരോഹിതന്‍ സാക്ഷ്യപ്പെടുത്തുന്നു. യുദ്ധം പ്രകൃതിവിരുദ്ധവും അധാര്‍മികവുമാണ്. എത്ര ധീരമായി യുദ്ധം ചെയ്താലും അതു കഴിയുമ്പോള്‍ കുറ്റബോധവും ലജ്ജയും സൈനികരെ വേട്ടയാടും.

വൈകാരിക സംഘര്‍ഷങ്ങളും വികാരങ്ങളില്‍ മുറിവും ഏറ്റുവാങ്ങുന്നവരായിരിക്കും ഒട്ടുമിക്ക സൈനികരും. ശാരീരിക മുറിവുകളും അപകടങ്ങളും അതിനുമപ്പുറമുണ്ട്. അന്ത്യംവരെ അംഗഭംഗം സംഭവിച്ചവരായി ജീവിതം തള്ളിനീക്കേണ്ടിവരുന്നവരുമുണ്ട്. അവര്‍ക്കെല്ലാം ലൂര്‍ദിലെ അത്ഭുത നീരുറവ വലിയ ആശ്വാസവും സൗഖ്യവും പ്രദാനം ചെയ്യുന്നു. മുറിവേറ്റ സൈനികര്‍ക്കിടയില്‍ സേവനം ചെയ്ത വ്യക്തിയാണ് റവ. റിന്‍ഡാല്‍. അതിനാല്‍തന്നെ സ്വന്തം അനുഭവത്തില്‍ നിന്നാണ് അദ്ദേഹം സാക്ഷ്യപ്പെടത്തുന്നത്.

ലൂര്‍ദ് സൗഖ്യത്തിന്റെ കേന്ദ്രമാണ്. ഏതു തരം മുറിവായാലും ശാരീകമോ, മാനസികമോ ആത്മീയമോ ആയാലും ലൂര്‍ദില്‍ സൗഖ്യമുണ്ടെന്ന് റിന്‍ഡാല്‍ ഉറപ്പു പറയുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?