Follow Us On

10

January

2025

Friday

വിജയപുരം രൂപതയുടെ സഹായമെത്രാനായി ഡോ. ജസ്റ്റിന്‍ മഠത്തിപ്പറമ്പില്‍ അഭിഷിക്തനായി

വിജയപുരം രൂപതയുടെ സഹായമെത്രാനായി ഡോ. ജസ്റ്റിന്‍ മഠത്തിപ്പറമ്പില്‍ അഭിഷിക്തനായി
കോട്ടയം: വിജയപുരം രൂപയുടെ പ്രഥമ സഹായ മെത്രാനായി ഡോ. ജസ്റ്റിന്‍ മഠത്തില്‍പറമ്പില്‍ അഭിഷിക്തനായി. വിമലഗിരി കത്തീഡ്രലില്‍ നടന്ന തിരുക്കര്‍മങ്ങളില്‍ വിവിധ സഭാധ്യ ക്ഷന്മാരും വൈദികരും സന്യസ്തരും ആയിരക്കണക്കിന് വിശ്വാസികളും പങ്കുചേര്‍ന്നു.  തിരുക്കര്‍മ്മങ്ങളില്‍ ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തച്ചേരില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ആര്‍ച്ചുബിഷപ്പുമാരായ ഡോ. ജോസഫ് കളത്തിപ്പറമ്പിലും ഡോ. തോമസ് ജെ. നെറ്റോയും സഹകാര്‍മികരായി.
ഡോ. ജസ്റ്റിന്‍ മഠത്തില്‍പറമ്പിലിനെ വിജയപുരം സഹായമെത്രാനായി നിയമിച്ചു കൊണ്ടുള്ള ഫ്രാന്‍സിസ് പാപ്പായുടെ ബൂള ചാന്‍സലര്‍ മോണ്‍. ജോസ് നവസ് ലത്തീനിലും വൈസ് ചാന്‍സലര്‍ സിസ്റ്റര്‍ മേരി അന്‍സ ഡിഎച്ച് മലയാളത്തിലും വായിച്ചു. കോഴിക്കോട് ബിഷപ്പും കെആര്‍എല്‍സിബിസി പ്രസിഡന്റുമായ ഡോ. വര്‍ഗീസ് ചക്കാലക്കല്‍ വചനപ്രഘോഷണം നടത്തി. വിശ്വസ്തതയുടെ അടയാളമായ സ്ഥാനികമോതിരവും വിശുദ്ധിയുടെ അടയാളമായ അംശമുടിയും നിയുക്തമെത്രാനെ അണിയിച്ചു. മെത്രാഭിഷേകം പൂര്‍ത്തിയായതോടെ അദ്ദേഹത്തെ പ്രധാന ഇരിപ്പിടത്തിലേക്ക് ആനയിച്ചു. സ്ഥാനാരോഹണത്തിന്റെ പ്രതീകമായിരുന്നു അത്. തുടര്‍ന്ന് എല്ലാ മെത്രാന്മാരും ബിഷപ് ജസ്റ്റിന് സമാധാന ചുംബനം നല്കി. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അനുഗ്രഹപ്രഭാഷണം നടത്തി.
കെസിബിസി പ്രസിഡന്റ് ബസേലിയോസ് മാര്‍ ക്ലീമീസ് കാതോലിക്ക ബാവ, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ചുബിഷപ്പുമാരായ ഡോ. എം. സൂസപാക്യം, മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജോസഫ് പാംപ്ലാനി, ഡോ. തോമസ് മാര്‍ കൂറിലോസ്, മാര്‍ ജോസഫ് പെരുന്തോട്ടം, ബിഷപുമാരായ ഡോ. അലക്സ് വടക്കുംതല, ഡോ. ജോസഫ് കരിയില്‍, ഡോ. വിന്‍സെന്റ് സാമുവല്‍, ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍, ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍, ഡോ. ജോസഫ് കാരിക്കശേരി, ഡോ. അന്തോണി സ്വാമി പീറ്റര്‍ അബീര്‍, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, മാര്‍, പോളി കണ്ണൂക്കാടന്‍, മാര്‍ ജോസ് പുളിക്കല്‍, ഡോ. മാത്യൂസ് മാര്‍ പോളികാര്‍പ്പസ്, ഡോ. യോഹന്നാന്‍ മാര്‍ തിയോഡീഷ്യസ്, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, മാര്‍ ബോസ്‌കോ പുത്തൂര്‍, ഡോ. ഗീവര്‍ഗീസ് മാര്‍ എഫ്രേം, ഡോ. ജോസഫ് മാര്‍ തോമസ്, ഡോ. യോഹന്നാന്‍ മാര്‍ ക്രിസോസ്റ്റം, മന്ത്രി റോഷി അഗസ്റ്റിന്‍, എംപിമാരായ തോമസ് ചാഴികാടന്‍, ജോസ് കെ. മാണി, കൊടിക്കുന്നേല്‍ സുരേഷ്, ഡീന്‍ കുര്യാക്കോസ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുത്തു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?