Follow Us On

12

March

2025

Wednesday

മലയാളികള്‍ അരി വാങ്ങാന്‍ ചെലവഴിക്കുന്നതിന്റെ മൂന്നിരട്ടി പണം മദ്യത്തിനായി വിനിയോഗിക്കുന്നു

മലയാളികള്‍ അരി വാങ്ങാന്‍ ചെലവഴിക്കുന്നതിന്റെ മൂന്നിരട്ടി പണം മദ്യത്തിനായി വിനിയോഗിക്കുന്നു
പത്തനംതിട്ട: മലയാളികള്‍ അരി വാങ്ങാന്‍~ഒരു വര്‍ഷം ചെലവഴിക്കുന്നതിന്റെ മൂന്നിരട്ടി തുക മദ്യം വാങ്ങാനായി വിനിയോഗിക്കുന്നുണ്ടെന്ന് ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍. മാരാമണ്‍ കണ്‍വന്‍ഷനിലെ ലഹരി വിമോചന സമ്മേളനത്തില്‍ പ്രഭാ ഷണം നടത്തുകയായിരുന്ന അദ്ദേഹം.  മദ്യത്തില്‍നിന്നുള്ള വരുമാനം അധാര്‍മികമാണെന്ന മഹാത്മാഗാന്ധിയുടെ വാക്കുകള്‍ മദ്യ ഉപയോഗത്തെ ന്യായീകരിക്കുന്നവര്‍ ഓര്‍മിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
 ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന മദ്യത്തിന്റെ 16 ശതമാനവും കേരളത്തില്‍ വിറ്റഴിക്കുന്നു എന്നാണ് കണക്ക്. മുതിര്‍ന്ന തലമുറ മാത്രമല്ല, സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികളും യുവജനങ്ങളും ഈ വിപത്തിന് അടിമകളായിത്തീരുന്നു. ലഹരിയുടെ ഉപയോഗം കുടുംബ ഭദ്രത നഷ്ടപ്പെടുത്തുന്നതിനൊപ്പം മക്കളുടെ വിദ്യാഭ്യാസം, സ്വന്തം ആരോഗ്യം മുതലായവ നശിച്ച് നിത്യരോഗിയായി മാറ്റും. മദ്യപാനിയുടെ കുടുംബത്തില്‍ സമാധാനം നഷ്ടപ്പെടും.
മദ്യപാനം മനുഷ്യരിലെ അക്രമവാസന വര്‍ധിപ്പിക്കുന്നുവെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. നിരത്തുകളില്‍ പൊലിയുന്ന ജീവിതങ്ങള്‍ക്ക് പിന്നിലും ലഹരി യുടെ ആസക്തിയുണ്ട്. ലഹരിക്ക് എതിരെയുള്ള പ്രവര്‍ത്തന ങ്ങള്‍ ദൈവരാജ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കാണണമെന്നും മാര്‍ ജേക്കബ് മുരിക്കന്‍ പറഞ്ഞു. ഡോ. ബര്‍ണാബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?