Follow Us On

01

July

2025

Tuesday

അമല മെഡിക്കല്‍ കോളജില്‍ നാഷണല്‍ ബുക്ക് ഫെസ്റ്റിവല്‍ തുടങ്ങി

അമല മെഡിക്കല്‍ കോളജില്‍ നാഷണല്‍ ബുക്ക് ഫെസ്റ്റിവല്‍ തുടങ്ങി

തൃശൂര്‍: അമല മെഡിക്കല്‍ കോളേജില്‍ ആരംഭിച്ച മൂന്ന് ദിവസത്തെ നാഷണല്‍ ബുക്ക് ഫെസ്റ്റിവല്‍ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദന്‍ ഉദ്ഘാടനം ചെയ്തു.

ഡോ. പി.എസ് രമണിയുടെ നോവല്‍- ‘പിന്നിലേക്കൊഴുകുന്ന പുഴ’, മെഡിക്കല്‍ വിദ്യാര്‍ത്ഥി അഖില നന്ദന്റെ ‘എ പോയറ്റ്സ് ഫാലസീസ്’, ‘അമല ആരോഗ്യം മാഗസിന്‍’ എന്നിവയുടെ പ്രകാശനകര്‍മ്മവും സച്ചിദാനന്ദന്‍ നിര്‍വഹിച്ചു. ഏറ്റവും നല്ല സ്‌കൂള്‍ ലൈബ്രറിക്കുള്ള അവാര്‍ഡ് പുറനാട്ടുകര കേന്ദ്രീയ വിദ്യാലയം ഹൈസ്‌കൂള്‍ കരസ്ഥമാക്കി.

അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, ഫാ.ആന്റണി പെരിഞ്ചേരി, ഫാ. ആന്റണി മണ്ണുമ്മല്‍, ഡോ. ബെറ്റ്സി തോമസ്, ഡോ. രാജി രഘുനാഥ്, ഡോ. എം.സി സാവിത്രി, ഡോ. വിരാമന്‍കുട്ടി, വെല്‍സ് പി.ജെ, സ്മൃതി തിലക്, അലീന ജിജി, അഗ്ന കെ.എല്‍, ഡോ. എ.റ്റി ഫ്രാന്‍സിസ്, ബോര്‍ജിയോ ലൂയിസ്, ജിക്കോ കോടങ്കണ്ടത്ത്, പിആര്‍ഒ ജോസഫ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. സ്റ്റാഫംഗങ്ങളുടെ പെയിന്റിംഗും പ്രദര്‍ശനത്തിനുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?