Follow Us On

09

January

2025

Thursday

വനം വകുപ്പു മന്ത്രി രാജിവെക്കണം കത്തോലിക്കാ കോണ്‍ഗ്രസ്

വനം വകുപ്പു മന്ത്രി രാജിവെക്കണം കത്തോലിക്കാ കോണ്‍ഗ്രസ്
പാലക്കാട് : കേരളത്തില്‍ നിരന്തരമായി ഉണ്ടാകുന്ന വന്യജീവി ആക്രമണം തടയുന്നതില്‍ പരാജയപ്പെട്ട വനം വകുപ്പ് മന്ത്രി രാജിവയ്ക്കണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് പാലക്കാട് രൂപതാ സമിതി. കാട്ടുമൃഗങ്ങളുടെ ആക്രമണം കേരളത്തില്‍ തുടര്‍ക്കഥയായി മാറുകയും നിരവധി ജീവനുകള്‍ പൊലിയുകയും ചെയ്യുമ്പോഴും സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുന്നു. കഴിഞ്ഞ ദിവസം മാനന്തവാടിയില്‍ ആക്രമിച്ച കാട്ടാനയ്ക്ക് വീഡിയോ കോളര്‍ ഘടിപ്പിച്ചിരുന്നതാണ്. എന്നിട്ടും ആളെ കൊലപ്പെടുത്തിയ സാഹചര്യം സംജാതമായത് വകുപ്പിന്റെ അനാസ്ഥയുടെ പ്രതിഫലനമാണ്. വന്യജീവി ആക്രമണം തടയുന്നതിന് തുച്ഛമായ തുകയാണ് ബജറ്റില്‍ നീക്കി വെച്ചിട്ടുള്ളത്.
മനുഷ്യര്‍ കൊല്ലപ്പെട്ട ശേഷം സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചതുകൊണ്ടോ ജോലി നല്‍കിയതുകൊണ്ടോ ജീവന് പകരം ആകുന്നില്ല എന്ന സത്യം സര്‍ക്കാര്‍ മനസിലാക്കണം.  കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ തികഞ്ഞ അലംഭാവം കാണിക്കുകയാണ്. റബറിന് 250 രൂപ വില നല്‍കുമെന്ന് പ്രകടനപത്രിയില്‍ വാഗ്ദാനം ചെയ്ത സര്‍ക്കാര്‍ പത്തു രൂപയുടെ വര്‍ധനവാണ് ഈ ബജറ്റില്‍വകയിരുത്തിയത്.
കഴിഞ്ഞ ബഡ്ജറ്റില്‍ 600 കോടിയോളം രൂപ വകയിരുത്തിയിട്ട് 20 കോടി രൂപ മാത്രമാണ് കര്‍ഷകര്‍ക്ക് വിതരണം ചെയ്തത്. ബജറ്റ് പ്രഖ്യാപനങ്ങളും നടപ്പിലാക്കുന്നതും തമ്മിലുള്ള അന്തരം പൊള്ളയായ സര്‍ക്കാര്‍ നയങ്ങളെയാണ് വെളിച്ചത്തുകൊണ്ടുവരുന്നതെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.
രൂപതാ പ്രസിഡന്റ് തോമസ് ആന്റണി അധ്യക്ഷത വഹിച്ച യോഗം രൂപതാ ഡയറക്ടര്‍ ഫാ. ചെറിയാന്‍ ആഞ്ഞിലിമൂട്ടില്‍ ഉദ്ഘാടനം ചെയ്തു. മിജാര്‍ക്ക് പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട എബിന്‍ കണിവയലിനെ യോഗത്തില്‍ അഭിനന്ദിച്ചു. ജിജോ അറക്കല്‍,  ജോസ് മുക്കട, ഷെര്‍ളി രാജ്, അഡ്വ. ബോബി ബാസ്റ്റന്‍, അജോ വട്ടുകുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?