വത്തിക്കാന്‍ സിറ്റി: ജൂലൈ 28-ന് ആഘോഷിക്കുന്ന ‘വേള്‍ഡ് ഡേ ഫോര്‍ ഗ്രാന്റ്‌പേരന്റ്‌സ് ആന്‍ഡ് എല്‍ഡേര്‍ലി’യുടെ പ്രമേയമായി സങ്കീര്‍ ത്തനം 71 :9, ”വാര്‍ധക്യത്തില്‍ എന്നെ തള്ളിക്കളയുരതേ” എന്ന വാക്യം തിരഞ്ഞെടുത്തു. വയോധികനായ മനുഷ്യന്റെ ഈ പ്രാര്‍ത്ഥന വാര്‍ധക്യത്തിലെ ഏകാന്തത എല്ലായിടത്തുമുള്ള യാഥാര്‍ത്ഥ്യമാണെന്ന് നമ്മെ ഓര്‍മിപ്പിക്കുന്നതായി അല്‍മായര്‍ക്കും കുടുംബങ്ങള്‍ക്കും ജീവനും വേണ്ടിയുള്ള ഡിക്കാസ്റ്ററി പ്രീഫെക്ട് കര്‍ദിനാള്‍ കെവിന്‍ ഫാരല്‍ പറഞ്ഞു.
ഇന്നത്തെ വലിച്ചെറിയല്‍ സംസ്‌കാരത്തില്‍ പ്രായമായവരെ പലപ്പോഴും സമൂഹം ഒരു ഭാരമായാണ് കാണുന്നത്. ഈ യാഥാര്‍ത്ഥ്യം മനസിലാക്കിക്കൊണ്ട് കുടുംബങ്ങളും സഭാസമൂഹവും കണ്ടുമുട്ടലിന്റെ സംസ്‌കാരം പരിപോഷിപ്പിക്കുന്നതിനായി മുന്നിട്ടിറങ്ങണം. പങ്കുവയ്ക്കലിന്റെയും കേള്‍വിയുടെയും ഇടങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് സ്‌നേഹവും സാമീപ്യവും നല്‍കുന്നിടത്താണ് സുവിശേഷം ജീവനുള്ളതായി മാറുന്നതെന്നും കര്‍ദിനാള്‍ പറഞ്ഞു.
മനുഷ്യജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത അവസ്ഥയാണ് ഏകാന്തത. വാര്‍ധക്യത്തില്‍ ഇത് പ്രത്യേകമായ വിധത്തില്‍ മനുഷ്യനെ ബാധിക്കുന്നു.
അതുകൊണ്ട് തന്നെ വാര്‍ധക്യത്തില്‍ എന്നെ തള്ളിക്കളയരുതേ എന്ന സങ്കീര്‍ത്തകന്റെ പ്രാര്‍ത്ഥന നമ്മുടെ ഒരോരുത്തരുടെയും പ്രാര്‍ത്ഥനയാണ്. ഫ്രാന്‍സിസ് മാര്‍പാപ്പ പ്രാര്‍ത്ഥനാവര്‍ഷമായി പ്രഖ്യാപിച്ചിരിക്കുന്ന 2024-ല്‍ ഗ്രാന്റ്‌പേരന്റ്‌സ് ദിനാഘോഷം കൂടുതല്‍ ആഴവും വ്യാപ്തിയും കൈവരിക്കുന്നു. ഗ്രാന്റ്‌പേരന്റസും, കൊച്ചുമക്കളും യുവജനങ്ങളും വയോജനങ്ങളുമടങ്ങിയ സഭാ കൂട്ടായ്മ രൂപീകരിക്കുവാന്‍ അത് നമ്മെ ക്ഷണിക്കുന്നു. ദൈവസ്‌നേഹത്തില്‍ അടിയുറച്ച ഇത്തരം കൂട്ടായ്മകളിലൂടെ ആരെയും അവഗണിക്കാത്ത ദൈവസ്‌നേഹം അനുഭവിക്കാന്‍ എല്ലാവര്‍ക്കും സാധിക്കുമെന്നും കര്‍ദിനാള്‍ വ്യക്തമാക്കി. ഗ്രാന്റ്‌പേരന്റസ് ഡേ ദിനാചരണത്തിനായുള്ള അജപാലന പദ്ധതികള്‍ രൂപീകരിച്ചുകൊണ്ട് ആത്മീയമായി ഒരുങ്ങുവാന്‍ ഇടവകകളെയും രൂപതകളെയും സഭാ കൂട്ടായ്മകളെയും കര്‍ദിനാള്‍ ക്ഷണിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *