Follow Us On

23

December

2024

Monday

എന്തുകൊണ്ടാണ് അങ്ങയെ പാപ്പയായി തിരഞ്ഞെടുത്തത്? – അമ്പരിപ്പിക്കുന്ന മറുപടിയുമായി ഫ്രാന്‍സിസ് പാപ്പ

എന്തുകൊണ്ടാണ് അങ്ങയെ പാപ്പയായി തിരഞ്ഞെടുത്തത്? – അമ്പരിപ്പിക്കുന്ന മറുപടിയുമായി ഫ്രാന്‍സിസ് പാപ്പ

മാഡ്രിഡ്/സ്‌പെയിന്‍: എന്തുകൊണ്ടാണ് അങ്ങയെ പാപ്പയായി തിരഞ്ഞെടുത്തത് എന്ന ചോദ്യത്തിന് ഹൃദയസ്പര്‍ശിയായ മറുപടിയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ.  തന്നെ എന്തുകൊണ്ടാണ് പാപ്പയായി തിരഞ്ഞെടുത്തത് എന്നതിനെക്കുറിച്ച്  യാതൊരു ഊഹവുമില്ലെന്നും  യേശുവിനെ വഹിച്ച കഴുതയോട് എന്തുകൊണ്ട് നിന്നെ തിരഞ്ഞെടുത്തു എന്ന് ചോദിക്കുന്നതുപോലെയാണിതെന്നുമാണ് പാപ്പ പ്രതികരിച്ചത് – ”അത് ഒരു രഹസ്യമാണ്. കാരണം ഞാന്‍ ഒരു പ്രചാരണവും നടത്തിയില്ല. ഞാന്‍ ആര്‍ക്കും പണം നല്‍കിയില്ല. എനിക്ക് വലിയ ബിരുദങ്ങളൊന്നുമില്ല. എനിക്ക് പ്രായവുമായി- ശരിക്കും കഴുതയുടെ അവസ്ഥ!”

‘ദരിദ്രരില്‍ നിന്ന് പാപ്പയിലേക്ക്, പാപ്പയില്‍ നിന്ന് ലോകത്തിലേക്ക  ്’ എന്ന പേരില്‍ പുറത്തിറങ്ങിയ സ്പാനിഷ് ഭാഷയിലുള്ള പുസ്തകത്തിലാണ് പാപ്പയുടെ അമ്പരിപ്പിക്കുന്ന ഈ പ്രതികരണം. ലാസാറോ അസോസിയേഷന്‍ എന്ന സന്നദ്ധ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ലോകമെമ്പാടുമുള്ള ദരിദ്രര്‍ പാപ്പയോട് ചോദിച്ച ചോദ്യങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത ചോദ്യങ്ങള്‍ക്ക് പാപ്പ നല്‍കുന്ന ഉത്തരങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. ഏറ്റവും നിഷ്‌കളങ്കമായ അവസ്ഥയിലുള്ള പാപ്പയെയാണ് ഈ പുസ്തകത്തില്‍ കാണാന്‍ കഴിയുന്നതെന്ന്  പുസ്തകത്തിന്റെ പ്രകാശനകര്‍മം നിര്‍വഹിച്ച സ്പാനിഷ് ബിഷപ്‌,  ഗിനസ് ഗാര്‍സിയ ബെല്‍ട്രെയിന്‍ പറഞ്ഞു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജീവിതത്തിലെ പല  ഏടുകള്‍ക്കൊപ്പം അദ്ദേഹത്തിന്റെ ഹൃദയവിശാലതയും കൂടെ മനസിലാക്കുവാന്‍ പുസ്തകം സഹായകമാണെന്ന് ബിഷപ് കൂട്ടിച്ചേര്‍ത്തു. പലപ്പോഴും പാപ്പയുടെ പ്രതികരണങ്ങള്‍ വിവാദമാകാറുണ്ടെങ്കിലും ഇന്നത്തെ മനുഷ്യനിലേക്ക് ഇറങ്ങി ചെല്ലുവാനും അവരോട് സംവദിക്കുവാനുമുള്ള പാപ്പയുടെ ആഗ്രഹം അതിലും ശക്തമാണെന്ന് ബിഷപ് പറഞ്ഞു.

ലാളിത്യത്തിന്റെ മാതൃക എന്ന് പാപ്പയെ വിശേഷിപ്പിച്ച ഒരു ചോദ്യകര്‍ത്താവിനോട്  ‘അത് വിശ്വസിക്കരുത്, മറഞ്ഞിരിക്കുന്ന പാപങ്ങളാണ് ഏറ്റവും വലിയ പാപങ്ങള്‍’ എന്നാണ് പാപ്പ  ഉത്തരം നല്‍കുന്നത്.  ചിലസമയങ്ങളില്‍, പെട്ടന്ന് ഉത്തരം നല്‍കുകയും ചിലപ്പോള്‍ മറ്റുള്ളവരെക്കാള്‍ ഉയര്‍ന്നവനായി സ്വയം പരിഗണിക്കുകയും ചെയ്യുന്നത് തന്റെ കുറവുകളാണെന്നും പാപ്പ  ചോദ്യത്തിന് മറുപടിയായി പറയുന്നുണ്ട്. എല്ലാ 15 ദിവസം കൂടുമ്പോഴും ഫ്രാന്‍സിസ്‌കന്‍ വൈദികനായ മാനുവല്‍ ബ്ലാങ്കോയുടെ പക്കല്‍ കുമ്പസാരിക്കാറുണ്ടെന്ന് വെളിപ്പെടുത്തിയ പാപ്പ പലപ്പോഴും വൈദികരും ബിഷപ്പുമാരും മാര്‍പാപ്പയും സാധാരണ ജനങ്ങളോട് കാണിക്കുന്ന അടുപ്പമില്ലായ്മയും സ്‌നേഹരാഹിത്യവുമാണ് ജനങ്ങളെ സഭയില്‍ നിന്നകറ്റുന്നതെന്നും ഒരു ചോദ്യത്തിനുത്തരമായി പറയുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?