കട്ടപ്പന: ഇടുക്കി രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി 21 മുതല്‍ 25 വരെ ഇരട്ടയാര്‍ സെന്റ് തോമസ് ഫൊറോന ദൈവാലയത്തില്‍ നടക്കും. അണക്കര മരിയന്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ. ഡൊമിനിക് വാളന്മനാല്‍ കണ്‍വെന്‍ഷന് നേതൃത്വം നല്‍കും.
ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, ഭദ്രാവതി രൂപതാ മെത്രാന്‍ മാര്‍ ജോസഫ് അരുമച്ചാടത്ത്, കോതമംഗലം രൂപതാ മെത്രാന്‍ മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍, സീറോ മലബാര്‍ കൂരിയ മെത്രാന്‍ മാര്‍ സെബാസ്റ്റിയന്‍ വാണിയപുരയ്ക്കല്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. വൈകുന്നേരം 4.30 മുതല്‍ രാത്രി 9.30 വരെയാണ് കണ്‍വെന്‍ഷന്‍.
കണ്‍വന്‍ഷന്റെ നടത്തിപ്പിനായി ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ രക്ഷാധികാരിയായും, മോണ്‍. ജോസ് പ്ലാച്ചിക്കല്‍, മോണ്‍. അബ്രഹാം പുറയാറ്റ്, മോണ്‍. ജോസ് കരിവേലിക്കല്‍, ഫാ. തോമസ് മണിയാട്ട് (വെള്ളയാംകുടി ഫൊറോനാ വികാരി), ഫാ. ജോസ് മാറാട്ടില്‍ (തങ്കമണി ഫൊറോനാ വികാരി), ഫാ. ജെയിംസ് ശൗര്യാംകുഴി (നെടുംകണ്ടം ഫൊറോനാ വികാരി) എന്നിവര്‍ സഹരക്ഷാധികാരികളായും, ഫാ. ജിതിന്‍ പാറയ്ക്കല്‍, ഫാ. അമല്‍ ഞാവള്ളിക്കുന്നേല്‍, സല്‍ജു മുറിയായ്ക്കല്‍ ജനറല്‍ കണ്‍വീനര്‍മാരായും 150 അംഗ സംഘാടക സമിതി രൂപീകരിച്ചു പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.
രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന പതിനാ യിരത്തോളം ആളുകള്‍ക്ക് പങ്കെടുക്കാവുന്ന വിപുലമായ സൗകര്യങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന രോഗികള്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *