Follow Us On

08

January

2025

Wednesday

‘കാട്ടുനീതിക്കെതിരെ മനുഷ്യരോടൊപ്പം’

‘കാട്ടുനീതിക്കെതിരെ  മനുഷ്യരോടൊപ്പം’

കണ്ണൂര്‍: വര്‍ധിച്ചുവരുന്ന വന്യമൃഗ ശല്യങ്ങളുടെ സാഹചര്യത്തില്‍ ഭാരതത്തിലെ സന്യസ്തരുടെ കൂട്ടായ്മയായ സി. ആര്‍. ഐ. കണ്ണൂര്‍ യൂണിറ്റ് കഷ്ടപ്പെടുന്ന ജനതയോടുള്ള ഐകദാര്‍ഢ്യം പ്രഖ്യാപിച്ചു. കേരളത്തിലുടനീളം പ്രത്യേകിച്ച് വയനാട്ടില്‍ ജനങ്ങള്‍ കാട്ടുജീവികള്‍മുലം അനുഭവിക്കുന്ന പ്രതിസന്ധി എത്ര വലുതാണെന്നുള്ളത് മനസ്സിലാക്കി അതിവേഗം ഒരുമയോടെ പ്രവര്‍ത്തിക്കുവാന്‍ കൂട്ടായ്മ ആഹ്വാനം ചെയ്തു.

‘2022-23 ലെ സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 8,873 വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്, അതില്‍ 4193 കാട്ടാനകളും 1524 കാട്ടുപന്നികളും 193 കടുവകളും 244 പുള്ളിപ്പുലികളും 32 കാട്ടുപോത്തുകളുമാണ്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 98 മരണങ്ങളില്‍ 27 എണ്ണം ആനയുടെ ആക്രമണം മൂലമാണ്.’ ‘മനുഷ്യര്‍ക്ക് അപകടമുണ്ടാക്കുന്നതിനപ്പുറം, ഈ ആക്രമണങ്ങള്‍ കേരളത്തിന്റെ കാര്‍ഷിക മേഖലയെയും തകര്‍ത്തു. 2017 മുതല്‍ 2023 വരെ, വന്യമൃഗങ്ങളുടെ ആക്രമണം മൂലം 20,957 വിളനാശമുണ്ടായിട്ടുണ്ട്, ഇത് 1,559 വളര്‍ത്തുമൃഗങ്ങളെ, പ്രധാനമായും കന്നുകാലികളെ കൊന്നു’ എന്നെ വസ്തുതകള്‍ പൊതുജനം മുഴുവന്‍ അറിയേണ്ട സത്യങ്ങള്‍ ആണെന്ന് സി.ആര്‍.ഐ. കണ്ണൂര്‍ യൂണിറ്റ് പ്രസിഡന്റ് ഫാ. വിന്‍സെന്റ് ഇടക്കരോട്ട് എംസിബിസ് പറഞ്ഞു.

വൈസ് പ്രസിഡന്റ് ഫാ. ടിബിന്‍ കോലഞ്ചേരി സിഎം, സിസ്റ്റര്‍ മെറിന്‍ എസ്എബി എസ്, ട്രഷറര്‍ സിസ്റ്റര്‍ ജെസി ഡിഎസ്എസ് എന്നിവര്‍ പ്രസംഗിച്ചു. കാട്ടുപന്നികളും മയിലുകളും ജനവാസ മേഖലയില്‍ ഇറങ്ങി സാധാരണക്കാരുടെ ജീവിതത്തെ ദുരിതമാക്കുന്നത് അനുദിന സംഭവമായി മാറുന്ന ഈ സാഹചര്യത്തില്‍ വേലി നിര്‍മ്മാണം പോലെയുള്ള പ്രായോഗികമായ നടത്തണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?