Follow Us On

18

October

2024

Friday

ആപ്പ്‌സ്റ്റോറിലെ #1 ആപ്പ് യേശുവിന്റെത്…. അത്ഭുതമായി കത്തോലിക്കാ ആപ്പ്

ആപ്പ്‌സ്റ്റോറിലെ #1 ആപ്പ് യേശുവിന്റെത്…. അത്ഭുതമായി കത്തോലിക്കാ ആപ്പ്

സോഷ്യല്‍മീഡിയ ഈ ദിവസങ്ങളില്‍ ചര്‍ച്ചചെയ്യുന്നത് ഒരു കത്തോലിക്കാ ആപ്പിനെക്കുറിച്ചാണ്. ആപ്പ്‌സ്റ്റോറിലെ കത്തോലിക്കാ ആപ്പ്‌ളിക്കേഷനായ ഹാലോ ആപ്പ് ഏറ്റവും ജനപ്രിയ ആപ്ലിക്കേഷനായി ഉയര്‍ന്നിരിക്കുന്നു. ഫെബ്രുവരി 14 വിഭൂതി ബുധനാഴ്ച ആരംഭിച്ച് ഈസ്റ്റര്‍ ഞായറാഴ്ച വരെ നീണ്ടുനില്‍ക്കുന്ന നോമ്പുകാല ഒരുക്കത്തിന് ലോകമെങ്ങുമുള്ള കത്തോലിക്കര്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് ഹാലോ ആപ്പ്.

‘ഫാദര്‍ സ്റ്റുവിലെ’ ഫാദര്‍ സ്റ്റുവര്‍ട്ട്, ‘ടെഡ്’ -ലെ ജോണ്‍ ബെന്നറ്റ് തുടങ്ങിയ വേഷങ്ങളിലൂടെ പ്രശസ്തനായ മാര്‍ക്ക് വാള്‍ബെര്‍ഗ്, സൂപ്പര്‍ ബൗളിനിടെ അവതരിപ്പിക്കുന്ന ഹ്രസ്വ പരസ്യത്തിന്റെ സംപ്രേക്ഷണത്തെ തുടര്‍ന്ന് ഹാലോ ആപ്ലിക്കേഷന്‍ വ്യാപകശ്രദ്ധ നേടുകയായിരുന്നു.

പരസ്യത്തിന്റെ സംപ്രേക്ഷണത്തിന് ശേഷം, നെറ്റ്ഫ്‌ലിക്‌സ്, ഇന്‍സ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് തുടങ്ങിയ വയെ മറികടന്ന് ആപ്പ് സ്റ്റോറില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന സൗജന്യ ആപ്പ് എന്ന നിലയില്‍ ആപ്ലിക്കേഷന്‍ അതിവേഗം ഒന്നാം സ്ഥാനം നേടി. സ്ഥാപകനായ അലക്‌സ് ജോണ്‍സ് തന്റെ എക്‌സ് അക്കൗണ്ടിലൂടെ തന്റെ ആവേശം പ്രകടിപ്പിച്ചു, ‘ആഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്. ചരിത്രത്തില്‍ ആദ്യമായി. ആപ്പ് സ്റ്റോറില്‍ #1 ആപ്പ് യേശുവിന്റെത്. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും മഹത്വം’. യുസര്‍മാര്‍ ആപ്ലിക്കേഷനെ ഒരു ‘അനുഗ്രഹം’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?