Follow Us On

25

April

2025

Friday

മതപരിവര്‍ത്തന നിരോധന നിയമം ശക്തമാക്കാനുള്ള നീക്കം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്: ബിഷപ്പ് പോള്‍ ടോപ്പോ

മതപരിവര്‍ത്തന നിരോധന നിയമം ശക്തമാക്കാനുള്ള നീക്കം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്: ബിഷപ്പ് പോള്‍ ടോപ്പോ

റായ്പൂര്‍ (ഛത്തീസ്ഗഡ്): മതപരിവര്‍ത്തന നിരോധന നിയമം കൂടുതല്‍ ശക്തമാക്കാനുള്ള ശ്രമമവുമായി ഛത്തീസ്ഗഡ് സംസ്ഥനം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ബില്ലില്‍ മറ്റൊരു മതത്തിലേക്ക് മാറാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ കുറഞ്ഞത് 60 ദിവസം മുമ്പെങ്കിലും ജില്ലാ മജിസ്‌ട്രേറ്റിന് അപേക്ഷ നല്‍കണമെന്ന് നിര്‍ദ്ദേശിക്കുന്നു.

‘സംസ്ഥാനത്തിന് ഇതിനകം ഒരു മതപരിവര്‍ത്തന നിയമം ഉണ്ട്. അപ്പോള്‍, പിന്നെ എന്തിനാണ് മറ്റൊരു ബില്‍ അവതരിപ്പിക്കുന്നത്‌? റായ്ഗഡ് രൂപത ബിഷപ്പ് പോള്‍ ടോപ്പോ ചോദിക്കുന്നു. രാജ്യം ഒരു പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനാല്‍ ഈ നീക്കം ഒരു ഹിഡന്‍ അജണ്ടയുടെ ഭാഗമാണെന്ന് കരുതുന്നായി ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ന്യൂനപക്ഷമായ ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടുള്ളതാണ് നിര്‍ദ്ദിഷ്ട ബില്‍ എന്നതില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ജനസംഖ്യയുടെ 25 ശതമാനത്തിലധികം വരുന്ന ഗോത്രവര്‍ഗക്കാരെയും ദളിതരെയും ഹിന്ദു മതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ഘര്‍ വാപ്‌സി എന്ന ദേശീയ പ്രചാരണത്തില്‍ ബി.ജെ.പിയുമായി അണിനിരക്കുന്ന തീവ്രഹിന്ദു ഗ്രൂപ്പുകള്‍ ശ്രമം നടത്തുന്നുണ്ട്.
‘പുതിയ നിയമം, ഘര്‍ വാപ്‌സി പരിപാടിയിലൂടെ ഗോത്രവര്‍ഗക്കാരെ പുനഃപരിവര്‍ത്തനം നടത്താനുള്ള അവരുടെ പദ്ധതികള്‍ക്ക് ശക്തി പകരും,’ ബിഷപ്പ് ടോപ്പോ പറഞ്ഞു.

മത ട്രസ്റ്റുകളുടെയും എന്‍ഡോവ്‌മെന്റുകളുടെയും മന്ത്രി ബ്രിജ്‌മോഹന്‍ അഗര്‍വാള്‍, ‘ഛത്തീസ്ഗഡിന്റെ ജനസംഖ്യാശാസ്ത്രം മാറ്റാന്‍ നിരവധി ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന്’ സംസ്ഥാന അസംബ്ലിയില്‍ ആരോപണം ഉയര്‍ത്തിയിരുന്നു.
എന്നാല്‍ സംസ്ഥാനത്ത് നിയമവിരുദ്ധമായ മതപരിവര്‍ത്തനങ്ങളൊന്നും നടക്കാത്തതിനാല്‍ നിയമസഭയില്‍ തെറ്റായ പ്രസ്താവന നടത്തിയതിന് അഗര്‍വാളിനെ ചോദ്യം ചെയ്യണമെന്ന് ഫെഡറേഷന്‍ ഓഫ് കാത്തലിക് അസോസിയേഷന്‍സ് ഓഫ് ഡല്‍ഹി അതിരൂപതയുടെ പ്രസിഡന്റ് എ.സി. മൈക്കിള്‍ ആവശ്യപ്പെട്ടു. തന്റെ ആരോപണങ്ങള്‍ക്ക് തെളിവുകള്‍ കൊണ്ടുവരാന്‍ മൈക്കല്‍ മന്ത്രിയെ വെല്ലുവിളിച്ചു.

ഛത്തീസ്ഗഡ് മതസ്വാതന്ത്ര്യ (ഭേദഗതി) നിയമം, 2006 പ്രകാരം അപേക്ഷ 30 ദിവസം മുമ്പാണ് സമര്‍പ്പിക്കേണ്ടത്. പ്രായപൂര്‍ത്തിയാകാത്തവരെയോ സ്ത്രീകളെയോ ആദിവാസി വിഭാഗത്തില്‍പ്പെട്ടവരെയോ നിയമവിരുദ്ധമായി മതം മാറ്റിയതിന് 25,000 രൂപ പിഴയോടൊപ്പം കുറഞ്ഞത് രണ്ട് വര്‍ഷവും പരമാവധി 10 വര്‍ഷവും തടവും ശിക്ഷയും ഇത് നിര്‍ദ്ദേശിക്കുന്നു.
എന്നാല്‍, മുന്‍ മതത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിര്‍ദ്ദിഷ്ട നിയമം ബാധകമല്ല.

രാജ്യത്തുടനീളമുള്ള ക്രിസ്ത്യന്‍ പീഡനങ്ങള്‍ രേഖപ്പെടുത്തുന്ന എക്യുമെനിക്കല്‍ ബോഡിയായ ന്യൂഡല്‍ഹി ആസ്ഥാനമായുള്ള യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം (യുസിഎഫ്) 2023 ല്‍ ഛത്തീസ്ഗഡില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ 148 അക്രമ സംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. യുസിഎഫിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ വര്‍ഷം ക്രിസ്ത്യാനികള്‍ക്കെതിരെ 720 ആക്രമണങ്ങള്‍ക്ക് ഇന്ത്യ സാക്ഷ്യം വഹിച്ചു. ഛത്തീസ്ഗഡിലെ 30 ദശലക്ഷം ജനങ്ങളില്‍ 2 ശതമാനത്തില്‍ താഴെ മാത്രമാണ് ക്രിസ്ത്യാനികള്‍.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?