Follow Us On

09

May

2025

Friday

കേരളാ ഗവര്‍ണര്‍ മാനന്തവാടി ബിഷപ്‌സ് ഹൗസ് സന്ദര്‍ശിച്ചു

കേരളാ ഗവര്‍ണര്‍ മാനന്തവാടി  ബിഷപ്‌സ് ഹൗസ് സന്ദര്‍ശിച്ചു

മാനന്തവാടി: കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാനന്തവാടി ബിഷപ്‌സ് ഹൗസ് സന്ദര്‍ശിച്ചു. കാട്ടാന ആക്രമണത്തില്‍ മരണപ്പെട്ട കുടുംബങ്ങളെ സന്ദര്‍ശിക്കുന്നതിനും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നതിനുമായി വയനാട്ടിലെത്തിയതായിരുന്നു ഗവര്‍ണര്‍.

മാനന്തവാടി ബിഷപ്‌സ് ഹൗസിലെത്തിയ കേരളാ ഗവര്‍ണറെ രൂപതാധ്യക്ഷന്‍ ബിഷപ് ജോസ് പൊരുന്നേടം, സഹായമെത്രാന്‍ ബിഷപ് അലക്‌സ് താരാമംഗലം, യാക്കോബായ സുറിയാനി സഭയുടെ മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്താ സ്‌തെഫാനോസ് മാര്‍ ഗീവര്‍ഗീസ് എന്നിവരും ബത്തേരി സീറോ മലങ്കര രൂപതയുടെയും മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെയും പ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു.

വയനാടന്‍ ജനതയും മലയോര കര്‍ഷകരും വന്യമൃഗങ്ങളില്‍ നിന്ന് നേരിടുന്ന പ്രതിസന്ധികളുടെ ഗൗരവം ബിഷപ് ജോസ് പൊരുന്നേടം ഗവര്‍ണറെ ധരിപ്പിച്ചു. ബിഷപ് ജോസ് പൊരുന്നേടത്തിന്റെ വിഷയാവതരണത്തില്‍ നിന്ന് തനിക്ക് ഈ നാട് നേരിടുന്ന പ്രതിസന്ധിയുടെ യാഥാര്‍ത്ഥ്യം മനസിലായിയെന്ന് ഗവര്‍ണര്‍ മറുപടിയില്‍ സൂചിപ്പിച്ചു. തിരുവനന്തപുരത്ത് മടങ്ങിയെത്തിയാലുടന്‍ തന്നെ ഈ വിഷയത്തില്‍ സംസ്ഥാന, കേന്ദ്ര ഗവണ്‍മെന്റുകളുമായി ബന്ധപ്പെട്ട് ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നതാണെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്കി.

തന്റേത് സൗഹൃദ സന്ദര്‍ശനമാണെന്നും ആക്രമണത്തിനിരയായവരുടെ കുടുംബങ്ങളോടും വയനാടന്‍ ജനതയോടുമുള്ള ഐകദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനായിട്ടാണ് താന്‍ എത്തിയത് എന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. വിവിധ സംഘടനകളുടെ പ്രതിനിധികളും ഗവര്‍ണറെ കാണാന്‍ ബിഷപ്‌സ് ഹൗസില്‍ എത്തിയിരുന്നു. എല്ലാവരുടെയും നിവേദനങ്ങള്‍ ഗവര്‍ണര്‍ സ്വീകരിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?