Follow Us On

06

January

2025

Monday

കാര്‍ഷിക സംരഭകത്വ പ്രവര്‍ത്തനങ്ങള്‍ വളര്‍ന്നു വരണം: മാര്‍ കല്ലറങ്ങാട്ട്

കാര്‍ഷിക സംരഭകത്വ പ്രവര്‍ത്തനങ്ങള്‍ വളര്‍ന്നു വരണം:  മാര്‍ കല്ലറങ്ങാട്ട്

പാലാ: പാലാ രൂപതയുടെ കീഴിലുള്ള ചൂണ്ടച്ചേരി എഞ്ചിനീയറിങ്ങ് കോളജും ചേര്‍പ്പുങ്കല്‍ മെഡിസിറ്റിയും പോലെ മുണ്ടുപാലം കേന്ദ്രീകരിച്ചുള്ള കാര്‍ഷിക സംരംഭകത്വ പ്രവര്‍ത്തനങ്ങളും വളര്‍ന്നു വരണമെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. രൂപതയുടെ കര്‍ഷക ശക്തീകരണ പദ്ധതിയായ കര്‍ഷക ബാങ്കിന്റെ ഭാഗമായി പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി പാലാ മുണ്ടുപാലം സ്റ്റീല്‍ ഇന്ത്യ കാമ്പസില്‍ ആരംഭിക്കുന്ന അഗ്രോ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ പാലാ സാന്‍തോം ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ കാര്‍ഷിക മൂല്യ വര്‍ധിത സംരംഭത്തിന്റെ ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്.

മുഖ്യ വികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു വി തുരുത്തന്‍, വികാരി ജനറാളുമാരായ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, മോണ്‍.ജോസഫ് കണിയോടിക്കല്‍, ഇന്‍ഫാം ദേശീയ ഡയറക്ടര്‍ ഫാ. ജോസഫ് ചെറുകരക്കുന്നേല്‍, രൂപതാ പ്രൊക്യുറേറ്റര്‍ ഫാ. ജോസഫ് മുത്തനാട്ട്, പി.എസ്.ഡബ്ലിയു.എസ് ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍, അസി.ഡയറക്ടര്‍മാരായ ഫാ. ജോസഫ് താഴത്തുവരിക്കയില്‍, ഫാ. ഇമ്മാനുവല്‍ കാഞ്ഞിരത്തിങ്കല്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ജോസിന്‍ ബിനോ, ഷീബാ ജിയോ, ബെറ്റി ഷാജു, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഷേര്‍ളി സഖറിയ, അസിസ്റ്റന്റ് ഡയറക്ടര്‍ ദീപ ശേഖര്‍, എഫ്.പി.ഒ ഡിവിഷന്‍ മാനേജര്‍ ഡാന്റീസ് കൂനാനിക്കല്‍, പാലാ സാന്‍തോം എഫ്.പി.ഒ ചെയര്‍മാന്‍ സിബി കണിയാംപടി തുടങ്ങിയര്‍ പ്രസംഗിച്ചു.

കാര്‍ഷിക രംഗത്തെ ഫലപ്രദമായ ഇടപെടലുകളിലൂടെ സംസ്ഥാന കൃഷി വകുപ്പിന്റെ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ സഹായത്തോടെ നിര്‍മിക്കപ്പെടുന്ന മൂല്യ വര്‍ധിത ഉല്പന്ന നിര്‍മാണ കേന്ദ്രത്തില്‍ ആദ്യ ഘട്ടത്തില്‍ കപ്പ, ചക്ക, കൈതചക്ക, കൊപ്രാ തുടങ്ങിയവയുടെ സംസ്‌കരണവും മൂല്യ വര്‍ധനവും വിപണനവുമാണ് ലക്ഷ്യം വെക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് പാലാ സാന്‍തോം എഫ്.പി.ഒ യുടെ സീഡ്പായ്ക്കറ്റുളുടെ പ്രകാശനവും കാബേജ് കൃഷിവിളവെടുപ്പും നടന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?