പാനാജി (ഗോവ): നമുക്ക് ജീവന്‍ നല്‍കിയ ദൈവത്തെ ഒന്നാം സ്ഥാനത്ത് നിര്‍ത്തുകയും മറ്റുള്ളവരുടെ നന്മയ്ക്കായി നിസ്വാര്‍ത്ഥമായി ജീവിക്കുന്നതുമാണ് പ്രധാന കാര്യമെന്ന് ഗോവ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെറാവോ. നോമ്പുകാലത്തിന്റെ ആരംഭിത്തില്‍ ചരിത്രപ്രസിദ്ധമായ സാന്‍കോലെ ദൈവാലത്തിലേക്കുള്ള വാര്‍ഷിക തീര്‍ത്ഥാടന വേളയിലാണ് കര്‍ദിനാള്‍ ഇങ്ങനെ പറഞ്ഞത്. നാമെല്ലാവരും ഈ ലോകത്തിലെ തീര്‍ത്ഥാടകരാണ്. ജനിക്കുമ്പോള്‍ നമ്മള്‍ ഒന്നും കൊണ്ടുവരുന്നില്ല, മരിച്ചതിന് ശേഷം ഒന്നും തിരികെ കൊണ്ടുപോകുന്നുമില്ല, കര്‍ദിനാള്‍ ഓര്‍മ്മിപ്പിച്ചു.
ഭാവാര്‍ത്ഥച്ചി യാത്ര എന്നറിയപ്പെടുന്ന തീര്‍ത്ഥാടനം പുലര്‍ച്ചെ രണ്ട് മണിക്ക് പുറപ്പെട്ട് അതിരൂപതയുടെ വിവിധ ഇടവകകളിലൂടെ 10 കിലോമീറ്റര്‍ സഞ്ചരിച്ച് അഞ്ച് മണിക്ക് സാന്‍കോലെയില്‍ എത്തിച്ചേരുന്നു. തുടര്‍ന്ന് ദിവ്യാകരുണ്യ ആരാധനയും ആഘോഷമായ പരിശുദ്ധ കുര്‍ബാനയും നടന്നു. പുരോഹിതന്മാര്‍, നിരവധി വിശ്വാസികള്‍, മറ്റ് ഇതര മതവിശ്വാസികള്‍ എന്നിവരോടൊപ്പം കാല്‍നടയായി കാര്‍ദിനാള്‍ ഫെറാവോയും തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തു.
ഇതര മതസ്ഥരും ഈ തീര്‍ത്ഥാടനത്തില്‍ പങ്കെടുത്ത്, തങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും ഉള്ള അനുഗ്രഹത്തിനു വേണ്ടി മാതാവിനോട് പ്രാര്‍ത്ഥിച്ചത് ഗോവക്കാര്‍ക്കിടയിലുള്ള പുരാതന ഐക്യം പുറത്തുകൊണ്ടുവരുന്നു അവസരമായിമാറി.
സാന്‍കോലെ തീര്‍ത്ഥാടന കേന്ദ്രം ഗോവക്കാര്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഇവിടെ വച്ചാണ് വിശുദ്ധ ജോസഫ് വാസിന് ദൈവീക ദര്‍ശനം ലഭിച്ചതും പരിശുദ്ധ കന്യകാ മറിയം പ്രത്യക്ഷപ്പെട്ടതും. അതിനു ശേഷമാണ് ദൈവവേലയ്ക്കായി 1677 ല്‍ കാല്‍നടയായി തന്റെ യാത്ര ആരംഭിച്ച് കര്‍ണാടക, തമിഴ്‌നാട്, ശ്രീലങ്ക എന്നിവിടങ്ങളിലെത്തിയതും.
Leave a Comment
Your email address will not be published. Required fields are marked with *