Follow Us On

06

January

2025

Monday

കേരള ഗവണ്‍മെന്റിന്റെ സയന്‍സ് റൈറ്റിംഗ് ഫെലോഷിപ്പ് ഡോ. ജൂബി മാത്യൂവിന്‌

കേരള ഗവണ്‍മെന്റിന്റെ  സയന്‍സ് റൈറ്റിംഗ് ഫെലോഷിപ്പ്  ഡോ. ജൂബി മാത്യൂവിന്‌

കാഞ്ഞിരപ്പള്ളി: കേരള ഗവണ്‍മെന്റിന്റെ കീഴിലുള്ള കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ നല്‍കുന്ന പി ടി ഭാസ്‌കര പണിക്കര്‍ സയന്‍സ് റൈറ്റിംഗ് ഫെലോഷിപ്പ് 2023 അവാര്‍ഡ് ഡോ. ജൂബി മാത്യൂവിന്. ഒരു ലക്ഷം രൂപ ഫെലോഷിപ്പായി ലഭിക്കും. മലയാളത്തില്‍ ശാസ്ത്ര ആശയവിനിമയവും എഴുത്തും പ്രോത്സാഹിപ്പിക്കാനും പുസ്തകങ്ങളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും ശാസ്ത്രത്തെ സമൂഹത്തിലേക്ക് എത്തിക്കാനും സഹായിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനാണ് ഈ അവാര്‍ഡ് ഗവണ്‍മെന്റ് നല്‍കുന്നത്. കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗ് വിഭാഗം മേധാവിയും കാഞ്ഞിരപ്പള്ളി രൂപതയുടെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയുമാണ്.

ശാസ്ത്ര- സാമൂഹ്യ വിഷയങ്ങളില്‍ അറിയപ്പെടുന്ന എഴുത്തുകാരനായ ഇദേഹത്തിന്റെ ‘അല്‍ഗോരിതം അനാലിസിസ്’ എന്ന പുസ്തകം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി, എ.പി.ജെ അബ്ദുല്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ ബിരുദതലത്തില്‍ റഫറന്‍സ് ബുക്കായി ഉപയോഗിക്കുന്നു. ‘ഡാറ്റാബേസിന് ആമുഖം’ എന്ന പുസ്തകം ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്ക്‌നിക്കല്‍ എഡ്യൂക്കേഷന്‍ (എഐസിറ്റിഇ), എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കുള്ള റഫറന്‍സ് ബുക്കായി അംഗീകരിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ രംഗത്തെ നൂതന വിപ്ലവങ്ങള്‍, നവമാധ്യമങ്ങളിലെ സുരക്ഷ മുന്‍കരുതലുകള്‍, ലഹരിയോട് നോ പറയാം എന്നിവയുടെ ഗ്രന്ഥകാരന്‍ കൂടിയാണ്.

എ.പി.ജെ അബ്ദുല്‍ കലാം ടെക്‌നോളോജിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ റിസര്‍ച്ച് ഗൈഡ്, വിവിധ ഗവേഷണ വിദ്യാര്‍ത്ഥികളുടെ ഡോക്ടറല്‍ കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളില്‍ സേവനം ചെയ്യുന്നു. മുന്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് മെമ്പറാണ്. 32-ാളം അന്തര്‍ദേശീയ ജേര്‍ണലുകളില്‍ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഇദ്ദേഹത്തിന് മികച്ച പ്രബന്ധത്തിനും അധ്യാപകനുമുള്ള നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. എം.ടെക്, പിഎച്ച്ഡി ബിരുദങ്ങള്‍ക്ക് പുറമേ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ആദ്യമായി കമ്പ്യൂട്ടര്‍ സയന്‍സില്‍ പോസ്റ്റ് ഡോക്ടറല്‍ ബിരുദം കരസ്ഥമാക്കിയ വ്യക്തിയാണ് ഡോ ജൂബി മാത്യു.

റേഡിയോ 90 കമ്മ്യൂണിറ്റി റേഡിയോയില്‍ ഹൈടെക് എന്ന പ്രതിവാര പ്രോഗ്രാം ചെയ്തു വരുന്നു.’കമ്പ്യൂട്ടര്‍ രംഗത്തെ നൂതന വിപ്ലവങ്ങള്‍’ എന്ന പേരില്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ മുഖപത്രമായ ദര്‍ശകനില്‍ കഴിഞ്ഞ പത്തു വര്‍ഷമായി സ്ഥിരമായി എഴുതുന്നു. ദീപിക ദിനപത്രത്തിലും വെളിച്ചം, വിളക്ക്, ജീവധാര, കാമ്പസ് ജ്യോതിസ് തുടങ്ങിയ മാസികകളിലും മറ്റു ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ആധുനിക സാങ്കേതിക വിദ്യകളെ കുറിച്ചുള്ള ലേഖനങ്ങള്‍ എഴുതുന്നു. സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയിലുള്ള ഇദ്ദേഹത്തിന്റെ അവതരണ ശൈലി ആധുനിക സാങ്കേതിക വിദ്യകളെ കൂടുതല്‍ പരിചയപ്പെടാന്‍ ഇടയാക്കും. കൊല്ലമുള പള്ളിവാതുക്കല്‍ മാത്യു-കത്രിക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ ദീപ. മക്കള്‍: ദിയ,നിയ, ജയ്ക്ക.്

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?