കോട്ടയം: നീതിബോധമുള്ള സമൂഹം രാഷ്ട്ര പുരോഗതിയുടെ അടിത്തറയാണെന്ന് കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗിവര്‍ഗീസ് മാര്‍ അപ്രേം. ഫെബ്രുവരി 20- ലോക സാമൂഹ്യനീതി ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ നടത്തിയ സാമൂഹ്യനീതി ദിനാചരണം ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം. ഭരണഘടന അനുശാസിക്കുന്ന തുല്യനീതി ഓരോരുത്തര്‍ക്കും ഉറപ്പുവരുത്തുന്നതോടൊപ്പം അര്‍ഹതപ്പെട്ടവര്‍ക്ക് നീതി ഉറപ്പുവരുത്തുവാനും കഴിയണമെന്നും മാര്‍ അപ്രേം കൂട്ടിച്ചേര്‍ത്തു.
ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴസണ്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, സിജോ തോമസ് എന്നിവര്‍ പ്രസംഗിച്ചു. ഇതോടനുബന്ധിച്ചു നടന്ന സെമിനാറിന് സാമൂഹ്യ പ്രവര്‍ത്തക അഡ്വ. സിസ്റ്റര്‍ റെജി അഗസ്റ്റിന്‍ നേതൃത്വം നല്‍കി.
Leave a Comment
Your email address will not be published. Required fields are marked with *