Follow Us On

17

May

2024

Friday

തലമുറകളെ രൂപപ്പെടുത്തുന്നതില്‍ അധ്യാപകര്‍ക്ക് വലിയ പങ്കുണ്ട്

തലമുറകളെ രൂപപ്പെടുത്തുന്നതില്‍ അധ്യാപകര്‍ക്ക് വലിയ പങ്കുണ്ട്
തൃശൂര്‍: തലമുറകളെ രൂപപ്പെടുത്തുന്നതില്‍ അധ്യാപകര്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്ന് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. തൃശൂര്‍ അതിരൂപതാ കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.   ഗില്‍ഡ് അതിരൂപതാ പ്രസിഡന്റ് എ.ഡി സാജു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
ഈ വര്‍ഷം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന 117 അധ്യാപകര്‍ക്ക് സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ മെമന്റോ വിതരണം ചെയ്തു. മുന്‍കാല ഡയറക്ടര്‍മാരെ മാര്‍ താഴത്ത് ആദരിച്ചു. യോഗത്തില്‍ ഡയറക്ടര്‍ ഫാ. ജോയ് അടമ്പുകുളം അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വികാരി ജനറാള്‍ മോണ്‍.ജോസ് കോനിക്കര, ഫാ. ലോറന്‍സ് ഒലക്കേങ്കില്‍, ഫാ. തോമസ് വടക്കേത്തല, ഫാ. തോമസ് കാക്കശേരി, വിവിധ കോര്‍പ്പറേറ്റ് മാനേജര്‍മാരായ സിസ്റ്റര്‍ റാണി കുരിയന്‍, സിസ്റ്റര്‍ സ്റ്റെല്ല റോസ്, സിസ്റ്റര്‍ ശാന്തി, ജോഫി.സി മഞ്ഞളി, ജോഷി വടക്കന്‍ എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?