Follow Us On

05

January

2025

Sunday

കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ റാലിയും പൊതുസമ്മേളനവും ഇന്ന്

കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ റാലിയും പൊതുസമ്മേളനവും ഇന്ന്
കല്‍പ്പറ്റ: കത്തോലിക്കാ കോണ്‍ഗ്രസ് (എകെസിസി) മാനന്തവാടി രൂപതാ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് (ഫെബ്രുവരി 22ന്) കല്‍പ്പറ്റയില്‍ ഉപവാസ സമരം, റാലി, പൊതുസമ്മേളനം എന്നിവ നടക്കും. കാടും നാടും വേര്‍തിരിക്കുക, ഹെന്‍സിംഗ് യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തുക, വനത്തിലെ ഏകവിള ത്തോട്ടങ്ങളും അധിനിവേശ സസ്യങ്ങളും നീക്കംചെയ്യുക, ഇവിടങ്ങളില്‍ നൈസര്‍ഗിക വനവത്കരണം നടത്തുക, വനത്തില്‍ ട്രക്കിംഗ് അവസാനിപ്പിക്കുക, വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെ ടുന്നവരുടെ കുടുംബങ്ങള്‍ക്കും പരി ക്കേല്‍ക്കുന്നവര്‍ക്കും ജീവനോപാധികള്‍ നഷ്ടമാകുന്നവര്‍ക്കും കാലാനുസൃത നഷ്ടപരിഹാരം സമയബന്ധിതമായി നല്‍കുക, വനവിസ്ത്യതിക്ക് അനുസൃതമായി വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കുക, വനനിയമങ്ങള്‍ കാലോചിതമാക്കുക തുടങ്ങിയ ആവശ്യങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടാണ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
ഇന്നു രാവിലെ 10-ന് കളക്ടറേറ്റ് പടിക്കല്‍ ആരംഭിച്ച ഉപവാസ  സമരത്തില്‍ എകെസിസിയെയും മാനന്തവാടി രൂപതയ്ക്കു കീഴിലുള്ള മറ്റു പ്രസ്ഥാന ങ്ങളെയും പ്രതിനിധാനം ചെയ്ത് 501 പേര്‍ പങ്കെടുക്കുന്നുണ്ട്. ഉച്ചകഴിഞ്ഞ് മൂന്നിന് രൂപതാ സഹ വികാരി ജനറാള്‍ ഫാ. തോമസ് മണക്കുന്നേല്‍ നാരങ്ങാനീര് നല്‍കി ഉപവാസം അവസാനിപ്പിക്കും. ഇതിനു ശേഷം കൈനാട്ടി പരിസരത്തുനിന്ന് പുതിയ സ്റ്റാന്‍ഡിലേക്കു നടത്തുന്ന റാലിയില്‍ രൂപതയിലെ ഇടവകളില്‍നിന്നുള്ള വൈദികരും വിശ്വാസികളും സന്യസ്തരും കോട്ടയം രൂപത വയനാട് മേഖല, താമരശേരി, തലശേരി രൂപത എന്നിവിടങ്ങളില്‍നിന്നുള്ള പ്രതിനിധികളും ഉള്‍പ്പെടെ പതിനായിരത്തോളം പേര്‍ അണിനിരക്കും. രൂപത വികാരി ജനറാള്‍ മോണ്‍. പോള്‍ മുണ്ടോളിക്കല്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. ഉച്ചകഴിഞ്ഞ് മൂന്നുവരെയാണ് ഉപവാസ സമരം.
4.30ന് പുതിയ സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന പൊതുസമ്മേളനം തലശേരി അതിരൂപാതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. മാനന്തവാടി രൂപത മെത്രാന്‍ മാര്‍ ജോസ് പൊരുന്നേടം അധ്യക്ഷത വഹിക്കും. താമരശേരി ബിഷപും കത്തോലിക്കാ കോ ണ്‍ഗ്രസ് ഗ്ലോബല്‍ ബിഷപ് ഡെലിഗേറ്റുമായ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യപ്രഭാഷണവും കോട്ടയം രൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരി അനുഗ്രഹ പ്രഭാഷണവും നടത്തും. കാത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍, ജോണ്‍സണ്‍ തൊഴുത്തുങ്കല്‍, ഫാ.ജോബി മുക്കാട്ടുകാവുങ്കല്‍, സെബാസ്റ്റ്യന്‍ പുരയ്ക്കല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?