Follow Us On

27

July

2024

Saturday

ജീവിതാനുഭവങ്ങളെ വചനത്തിന്റെ വെളിച്ചത്തില്‍ കാണാന്‍ കഴിയണം: മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍

ജീവിതാനുഭവങ്ങളെ വചനത്തിന്റെ വെളിച്ചത്തില്‍ കാണാന്‍ കഴിയണം: മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍
കട്ടപ്പന: ജീവിതാനുഭവങ്ങളെ ദൈവവചനത്തിന്റെ വെളിച്ചത്തില്‍ കാണാന്‍ കഴിയുമ്പോഴാണ് വിശ്വാസത്തില്‍ വളരാന്‍ കഴിയുന്നതെന്ന് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. ഇടുക്കി രൂപതാ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഇരട്ടയാറില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആശയസംവേദന വിപ്ലവം നടക്കുന്ന ഈ കാലഘട്ടത്തില്‍ ദൈവവുമായി ഹൃദയ അടുപ്പം പുലര്‍ത്താന്‍ നമുക്ക് കഴിയണം.
അനുതാപത്തിന്റെയും ഹൃദയ പരിവര്‍ത്തനത്തിന്റെയും അനുഭവം സമ്മാനിക്കാന്‍ കണ്‍വന്‍ഷന്‍  വഴിയൊരുക്കണമെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തില്‍ തിരസ്‌കരണത്തിന്റെയും ദുഃഖത്തിന്റെയും അനുഭവങ്ങള്‍ ക്രിസ്തുവിന്റെ കുരിശിനോട് ചേര്‍ത്തുവയ്ക്കാന്‍ കഴിയണം. നമ്മുടെ രാജ്യത്ത് സുവിശേഷത്തിനെതിരെ പ്രവര്‍ത്തിക്കുന്ന പ്രതിലോമ ശക്തികള്‍ക്കെതിരെ പ്രാര്‍ത്ഥിക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രൂപതാ വികാരി ജനറാള്‍മാരായ മോണ്‍. ജോസ് പ്ലാച്ചിക്കല്‍, മോണ്‍. അബ്രാഹം പുറയാറ്റ് എന്നിവര്‍ വിശുദ്ധ കുര്‍ബാനയില്‍ സഹകാര്‍മ്മികരായിരുന്നു. അണക്കര മരിയന്‍ ധ്യാനകേന്ദ്ര ഡയറക്ടര്‍ ഫാ. ഡോമിനിക് വാളംമനാല്‍ ആണ് കണ്‍വന്‍ഷന്‍ നയിക്കുന്നത്.  മാര്‍ ജോസഫ് അരുമച്ചാടത്ത്, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. ഞായറാഴ്ചയാണ് കണ്‍വന്‍ഷന്‍ സമാപിക്കുന്നത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?