കൊച്ചി: സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ചെറുധാന്യങ്ങളുടെ ലഭ്യത ഉറപ്പുവരു ത്തുന്നതിനു വേണ്ടി കേരളത്തിലെ ജൈവകാര്‍ഷിക കൂട്ടായ്മയും പിഒസിയും സഹകരിച്ച് വരുന്ന മാര്‍ച്ച് 9, 10 തിയതികളില്‍ പിഒസിയില്‍വച്ച് ‘ജൈവ ഉത്പന്നങ്ങളുടെയും പോഷക ചെറുധാന്യങ്ങളുടെയും ന്യായവില വിപണി- 2024’ സംഘടിപ്പിക്കുന്നു. രാവിലെ 10 മുതല്‍ വൈകുന്നേരം 6 വരെയാണ് വിപണനം നടക്കുന്നത്.
ചെറുധാന്യങ്ങള്‍ ജനങ്ങളുടെ തീന്മേശയുടെ ഭാഗമായി മാറിയതിനാല്‍ ചെറുധാന്യങ്ങളുടെ വിപണിവില വര്‍ധിക്കാന്‍ ഇടയായത് സാധാരണക്കാരായവര്‍ക്ക് അത് അപ്രാപ്യമാക്കി തീര്‍ത്തിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ഇത്തരമൊരു വിപണന മേള സംഘടിപ്പിക്കുന്നത്.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവരില്‍ ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന നൂറുപേര്‍ക്ക് 50% വിലക്കിഴിവില്‍ ചെറുധാന്യങ്ങള്‍ നല്‍കുന്നതാണ്. പേരുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് താഴെപ്പറയുന്ന നമ്പറില്‍ വിളിക്കേണ്ടതാണ്. മൊബൈയില്‍: 9746545646
Leave a Comment
Your email address will not be published. Required fields are marked with *