Follow Us On

05

January

2025

Sunday

ഒരു നൂറ്റാണ്ടായി മലയോര കര്‍ഷക്കൊപ്പം ളോഹയിട്ടവരുണ്ട്, അതിനിയും തുടരും

ഒരു നൂറ്റാണ്ടായി മലയോര കര്‍ഷക്കൊപ്പം ളോഹയിട്ടവരുണ്ട്, അതിനിയും തുടരും
കല്‍പ്പറ്റ: ഒരു നൂറ്റാണ്ടായി മലയോര കര്‍ഷകര്‍ക്കൊപ്പം ളോഹയിട്ടവരുണ്ട്. അതിനിയും തുടരുമെന്നും വായടപ്പിക്കാന്‍ നോക്കേണ്ടതില്ലെന്നും തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി. വന്യമൃഗ ആക്രമണങ്ങള്‍ക്കെതിരെ കത്തോലിക്കാ കോണ്‍ഗ്രസ് മാനന്തവാടി രൂപതാ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  1972-ലെ വന നിയമം കര്‍ഷകര്‍ക്ക് മരണ വാറന്റായി മാറി. കാലാനുസ്തമായി നിയമം മാറ്റാന്‍ തയാറായില്ലെങ്കില്‍ ആ നിയമത്തിന് പുല്ലു വില കല്‍പിക്കും. നൂറു കണക്കിന് ആളുകള്‍ വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടും എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഇടപെടാതിരുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഇതിനെ മാന്യതയുടെ  ഭാഷയില്‍തെമ്മാടിത്തം എന്നേ പറയാന്‍ സാധിക്കൂ. മലയോര കര്‍ഷകരെ കടുവയ്ക്ക് തിന്നുതീര്‍ക്കാനാണ് ഈ നിയമങ്ങള്‍.
വന്യജീവി സംരക്ഷണത്തിന് നിയമമുള്ളതുപോലെ മനുഷ്യ സംരക്ഷണത്തിനും നിയമം വേണം. നിയമം കയ്യിലെടുക്കാന്‍ പറയുന്നില്ല. എന്നാല്‍ കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ നേരിടുകതന്നെ ചെയ്യും. ഭരണഘടന ഉറപ്പുവരുത്തുന്ന സ്വാത ന്ത്യത്തെ മാനിക്കാത്ത നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥത യില്ല. സര്‍ക്കാരിനെയും വന്യമ്യഗങ്ങളെയും ഭയമില്ല. ചില മന്ത്രി മാര്‍ പറഞ്ഞത് കേട്ടാല്‍, കുത്താന്‍ വരുന്ന കാട്ടാനയായിരുന്നു ഇതില്‍ ഭേദം എന്നാണ് തോന്നുക.
വനമന്ത്രി പറഞ്ഞത് ഇത് ഞങ്ങളുടെ വിഷയമല്ല, കേന്ദ്രത്തിന്റെ കാര്യമാണ്, അതിനാല്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല എന്നാണ്. ഒന്നും ചെയ്യാന്‍ സാധിക്കില്ലെങ്കില്‍ വെള്ളാനയായ ഈ വകുപ്പ് എന്തിനാണ് ?. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന് പറഞ്ഞാണ് കേസ് എടുക്കുന്നത്. വനംവകുപ്പ് ചെയ്യുന്ന ഏക കൃത്യം കര്‍ഷകര്‍ക്കെതിരെ കേസ് എടുക്കുക മാത്രമാണ്. മുഖ്യമന്ത്രി ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്നവനാണെങ്കില്‍ ഒറ്റക്കൊമ്പന്റെയും പുലിയുടെയുമെല്ലാം ഇടയിലൂടെ വന്നവരാണ് മലയോര കര്‍ഷകര്‍. അതുകൊണ്ട് കേസ് എന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ട. കേസുകള്‍ പിന്‍വലിക്കുകയും കേസ് എടുത്തത് തെറ്റായിപ്പോയി എന്ന് പറയുകയും ചെയ്തിട്ടു മാത്രമേ വോട്ട് ചോദിച്ചു വരേണ്ടതുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം അധ്യക്ഷത വഹിച്ചു. താമരശേരി ബിഷപും കത്തോലിക്കാ കോ ണ്‍ഗ്രസ് ഗ്ലോബല്‍ ബിഷപ് ഡെലിഗേറ്റുമായ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍, ജോണ്‍സണ്‍ തൊഴുതുങ്കല്‍, ഫാ. ജോബി മുക്കാട്ടുകാവുങ്കല്‍, സെബാസ്റ്റ്യന്‍പുരയ്ക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. റാലിയില്‍ ആയിരക്കണക്കിനു ആളുകള്‍ അണിനിരന്നു. കല്‍പറ്റ കൈനാട്ടിയില്‍ നിന്നു പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് നടത്തിയ റാലി മാനന്തവാടി രൂപതാ രൂപത വികാരി ജനറല്‍ മോണ്‍. പോള്‍ മുണ്ടോളിക്കല്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.
രാവിലെ കലക്റേറ്റ് പടിയ്ക്കല്‍ സംഘടിപ്പിച്ച ഉപവാസ സമരം മാനന്തവാടി രൂപതാ സഹായ മെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലം ഉദ്ഘാടനം ചെയ്തു. കത്തോലിക്കാ കോണ്‍ഗ്രസ് രൂപതാ പ്രസിഡന്റ് ഡോ. കെ.പി സാജു അധ്യക്ഷത വഹിച്ചു. ഉച്ചകഴിഞ്ഞു മൂന്നിന് രൂപത സഹവികാരി ജനറല്‍ ഫാ. തോമസ് മണക്കുന്നേല്‍ നാരങ്ങാനീര് നല്‍കി ഉപവാസം അവസാനിപ്പിച്ചു. എസ്എം വെഎം ഗ്ലോബല്‍ പ്രസിഡന്റ് സാം സണ്ണി, കെസി വെഎം സംസ്ഥാന പ്രസിഡന്റ്‌റ് ഇമ്മാനുവല്‍ ആലപ്പുഴ, ജിഷിന്‍ മുണ്ടക്കാതടത്തില്‍, ബിനീഷ് തുമ്പിയാംകുഴി എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?