കൊച്ചി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യുന്നതവസാനിപ്പിക്കണമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ്. ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രക്ഷോഭ ത്തിലേര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ക്കെതിരെ പോലീസ് നടത്തിയ വെടിവയ്പ്പില്‍ കര്‍ഷകന്‍ മരണപ്പെട്ടു. കേരളത്തില്‍ വന്യ ജീവികള്‍ മലയോര ജനതയെ കൊല്ലുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മണ്ണിന്റെ മക്കളുടെ ജീവനെടുക്കുന്നതില്‍ ഒരേ തൂവല്‍പക്ഷികളായി മാറിയിരിക്കുന്ന ഭരണഭീകരത ആശങ്കപ്പെടുത്തുന്നതാണ്.
വനംവിട്ട് നാട്ടിലിറങ്ങുന്ന മൃഗങ്ങളെ വെടിവെയ്ക്കാന്‍ നിയമമുണ്ടായിട്ടും സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചോട്ടം നടത്തുന്നു. ജനാധിപത്യരാജ്യത്ത് നിയമങ്ങളില്‍ ഭേദഗതി വരുത്തേണ്ടത് നിയമസഭയിലും പാര്‍ലമെന്റിലും ജനപ്രതിനിധികളാണ്.
രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ. ബിനോയ് തോമസ് അധ്യക്ഷത വഹിച്ചു. സൗത്ത് ഇന്ത്യ കണ്‍വീനര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് ചെയര്‍മാന്‍ മുതലാംതോട് മണി, ജോര്‍ജ് ജോസഫ് വാതപ്പള്ളില്‍, ഡോ. ജോസുകുട്ടി ഒഴുകയില്‍, ജോയി കണ്ണഞ്ചിറ, പി.ജെ ജോണ്‍ മാസ്റ്റര്‍, വി.ജെ ലാലി, സുജി മാസ്റ്റര്‍, ടോമിച്ചന്‍ സ്‌കറിയ ഐക്കര തുടങ്ങിയവര്‍ സംസാരിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *