Follow Us On

19

January

2025

Sunday

ദൈവാലയ മുറ്റത്ത് വൈദികനെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു

ദൈവാലയ മുറ്റത്ത് വൈദികനെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു
പൂഞ്ഞാര്‍: ദൈവാലയ മുറ്റത്ത് വൈദികനെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോനാ സഹവികാരി ഫാ. ജോസഫ് ആറ്റുച്ചാലിനാണ് പരിക്കേറ്റത്. പരിക്കേറ്റ വൈദികനെ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപതിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ (ഫെബ്രുവരി 23) ഉച്ചയ്ക്ക് 12:30ന് ദൈവാലയത്തില്‍ ആരാധന നടന്നുകൊണ്ടിരിക്കേ കുരിശടിയിലും മൈതാനത്തും എട്ട് കാറുകളിലും അഞ്ച് ബൈക്കുകളിലും എത്തിയ യുവാക്കള്‍ പള്ളിമുറ്റത്തുകൂടി അമിതവേഗതയില്‍ അഭ്യാസ പ്രകടനം നടത്തുന്നത് കണ്ട വൈദികന്‍ ഇവരോട് പുറത്തുപോകുവാന്‍ ആവശ്യപ്പെട്ടു. ദൈവാലയത്തില്‍ ആരാധന നടക്കുന്നുണ്ടെന്നും അവരോടു പറഞ്ഞു.
എന്നിട്ടും അവര്‍ പുറത്തുപോകുവാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് വൈദികന്‍ ഗേറ്റ് അടക്കുവാന്‍ ശ്രമിച്ചു. ഇതിനിടെ ആദ്യമെത്തിയ ബൈക്ക് വൈദികന്റെ കൈയില്‍ ഇടിക്കുകയും പിന്നാലെയെത്തിയ കാര്‍ വെദികനെ ഇടിച്ച് വീഴ്ത്തുകയും ചെയ്തു. ഉടന്‍ തന്നെ വൈദികന പൂഞ്ഞാര്‍ തെക്കേക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയും തുടര്‍ചികിത്സക്കായി ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. പള്ളിയില്‍ കൂട്ടമണി അടിച്ചതോടെ വിശ്വസികള്‍ പള്ളിയിലെത്തുകയും തുടര്‍ന്ന് പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. യോഗത്തില്‍ വികാരി ഫാ. മാത്യു കടുക്കകുന്നേല്‍, റവ. ഡോ. ജോര്‍ജ് വര്‍ഗീസ്, ഫാ. ജോയി നിരപ്പേല്‍ എന്നിവര്‍ പ്രസംഗിച്ചു.
പാലാ ഡിവൈഎസ്പി പി.കെ സദന്‍, ഈരാറ്റുപേട്ട എസ്എച്ച്ഒ പി.എസ് സുബ്രഹ്‌മണ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് ദൈവാലയത്തിലെത്തി അന്വേഷണം ആരംഭിച്ചു. സംഭവ സമയം വൈദികന്‍ എടുത്ത ചിത്രങ്ങള്‍ പോലീസിന് കൈമാറി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?