Follow Us On

19

January

2025

Sunday

പാലാ രൂപതയില്‍ നാളെ പ്രാര്‍ത്ഥനാദിനം

പാലാ രൂപതയില്‍ നാളെ   പ്രാര്‍ത്ഥനാദിനം

പാലാ: പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന ദൈവാലയത്തിലെ ദൈവാരാധന തടസപ്പെടുത്തിയതിനെ ചോദ്യം ചെയ്ത അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് ആറ്റുചാലിലിനെ അപായപ്പെടുത്താന്‍ ശ്രമമുണ്ടായ സാഹചര്യത്തില്‍ പാലാ രൂപതയില്‍ നാളെ ഞായറാഴ്ച(25-02-2023) പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആഹ്വാനം ചെയ്തു.

നാളെ രൂപതയിലെ എല്ലാ ദൈവാലയങ്ങളിലും വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷകള്‍ നടത്തേണ്ടതും പ്രതിനിധിയോഗം ചേര്‍ന്ന് പ്രമേയം പാസാക്കേണ്ടതുമാണെന്ന് മെത്രാസനമന്ദിരത്തില്‍ നിന്ന് പുറപ്പെടുവിച്ച കുറിപ്പില്‍ മാര്‍ കല്ലറങ്ങാട്ട് വ്യക്തമാക്കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?