Follow Us On

02

July

2025

Wednesday

സിസ്റ്റര്‍ എല്‍സി വടക്കേമുറി എംഎസ്എംഐ സുപ്പീരിയര്‍ ജനറല്‍

സിസ്റ്റര്‍ എല്‍സി വടക്കേമുറി എംഎസ്എംഐ സുപ്പീരിയര്‍ ജനറല്‍

കുളത്തുവയല്‍: മോണ്‍സിഞ്ഞോര്‍ സി.ജെ വര്‍ക്കിയച്ചനാല്‍ സ്ഥാപിക്കപ്പെട്ട മലബാറിലെ പ്രഥമ സന്യാസിനീ സമൂഹമായ മിഷനറീ സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (എംഎസ്എംഐ) സഭയുടെ പുതിയ സുപ്പീരിയര്‍ ജനറലായി സിസ്റ്റര്‍ എല്‍സി വടക്കേമുറി എംഎസ്എംഐ തിരഞ്ഞെടുക്കപ്പെട്ടു.

മാനന്തവാടി രൂപതയിലെ മൂലേപാടം ഇടവകാംഗമാണ് പാവനാത്മപ്രൊവിന്‍സ് അംഗമായ സിസ്റ്റര്‍ എല്‍സി. ഒമ്പത് വര്‍ഷം പാവനാത്മപ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറും മൂന്നു വര്‍ഷം കൗണ്‍സിലറുമായി സേവനം അനുഷ്ഠിച്ചിട്ടുള്ള സിസ്റ്റര്‍ എല്‍സി, വടക്കേമുറി അവിരായുടെയും റോസമ്മയുടെയും ആറുമക്കളില്‍ മൂന്നാമത്തെ ആളാണ്.

സിസറ്റര്‍ റ്റില്‍സി മാത്യു എംഎസ്എംഐ വികര്‍ ജനറല്‍, സിസ്റ്റര്‍ തെരെസ് കുറ്റിക്കാട്ടുകുന്നേല്‍ എംഎസ്എംഐ (കൗണ്‍സിലര്‍), സിസ്റ്റര്‍ റോസ് വരകില്‍ എംഎസ്എംഐ (കൗണ്‍സിലര്‍), സിസ്റ്റര്‍ ദീപാ ജോസ് എംഎസ്എംഐ (കൗണ്‍സിലര്‍), സിസ്റ്റര്‍ തെരെസ് ജോസ് എംഎസ്എംഐ (ഫിനാന്‍സ്), സിസ്റ്റര്‍ സെലിന്‍ പോള്‍ എംഎസ്എംഐ (ഓഡിറ്റര്‍) എന്നിവരാണ് മറ്റ് ഭരണസമിതി അംഗങ്ങള്‍. കുളത്തുവയലിലെ എംഎസ്എംഐ ജനറലേറ്റില്‍ നടന്ന ജനറല്‍ സിനാക്‌സിസിലാണ് പുതിയ ഭരണസമിതി തിരഞ്ഞെടുക്കപ്പെട്ടത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?