Follow Us On

25

November

2024

Monday

പുനരൈക്യ ശതാബ്ദി; മുന്നൊരുക്കങ്ങള്‍ തുടങ്ങുന്നു

പുനരൈക്യ ശതാബ്ദി; മുന്നൊരുക്കങ്ങള്‍ തുടങ്ങുന്നു

തിരുവനന്തപുരം: മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ ശതാ ബ്ദി ആഘോഷം 2030-ല്‍ നടക്കുന്നതിന് മുന്നൊരുക്കങ്ങള്‍ ഈ വര്‍ഷം ആരംഭിക്കാന്‍ മലങ്കര സുറിയാനി കത്തോലിക്കാ സഭ യുടെ എപ്പിസ്‌കോപ്പല്‍ സുനഹദോസ് തീരുമാനിച്ചു. മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാ തോലിക്കാബാവയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരം കാതോ ലിക്കേറ്റ് സെന്ററില്‍ അഞ്ചു ദിവസം നീണ്ട സുനഹദോസാണ് ഈ തീരുമാനം എടുത്തത്. ശതാബ്ദി വര്‍ഷം 2029 സെപ്റ്റംബര്‍ 20-ന് ആരംഭിച്ച് 2030 സെപ്റ്റം ബര്‍ 20-ന് സമാപിക്കും. ശതാബ്ദി വര്‍ഷം കൃതജ്ഞതാ വര്‍ഷമായി ആചരിക്കും.

ആറ് വര്‍ഷം നീളുന്ന ഒരുക്കങ്ങള്‍ ഈ സെപ്റ്റംബര്‍ 20ന് പാറശാല രൂപതയില്‍ ആരംഭിക്കും. വചനവര്‍ഷം, വിശ്വാ സവളര്‍ച്ച, കൂദാശാ ജീവിതം, ഉപവിപ്രവൃത്തികള്‍, കുടുംബ നവീകരണം, പൗരോഹിത്യ-സമര്‍പ്പിത ദൈവവിളികള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള വര്‍ഷാചരണം സഭയില്‍ നടത്തും. മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ ദൈവദാസന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയെക്കുറിച്ചും സഭൈക വിഷയങ്ങളെക്കുറിച്ചും കൂടുതല്‍ പഠനങ്ങളും ഗവേഷണങ്ങളും ശതാബ്ദി വര്‍ഷാചരണത്തോട് അനുബന്ധിച്ച് നടക്കും.

മലയോര കര്‍ഷകര്‍ നേരിടുന്ന വന്യമൃഗ ഭീഷണി പരിഹരിക്കുന്നതിന് ആവശ്യമായ നിയമനിര്‍മാണം അ ടിയന്തരമായി നടത്തണമെന്ന് സുന്നഹദോസ് കേന്ദ്ര-സംസ്ഥാ ന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. വന്യമൃഗങ്ങളുടെ ആക്ര മണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഐക്യദാര്‍ഢ്യം സുന്നഖദോസ് പ്രഖ്യാപിച്ചു. വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ക്ക് ഇരയായ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരവും സംരക്ഷണവും നല്‍കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. മലങ്കര സുറിയാനി കത്തോലിക്കാ സഭയില്‍ ഇദംപ്രഥമമായി മെത്രാന്‍മാരും വൈദികരും സന്യസ്ഥരും അല്മായരും ഉള്‍പ്പെടുന്ന പ്രാധിനിധ്യ സ്വഭാവത്തില്‍ മലങ്കര കാത്തലിക് കൗണ്‍സില്‍ രൂപീകരിക്കാന്‍ സുനഹദോസ് തീരുമാനിച്ചു.

സുന്നഹദോസ് സെക്രട്ടറി ആര്‍ച്ചുബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ്, ബിഷപ്പുമാരായ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ഡോ. ജോസഫ് മാര്‍ തോമസ്, ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ്, ഡോ. വിന്‍സെന്റ് മാര്‍ പൗലോസ്, ഡോ. യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്, ഡോ. ഫിലിപ്പോസ് മാര്‍ സ്തേഫാനോസ്, ഡോ. തോമസ് മാര്‍ അന്തോണിയോസ്, ഡോ. തോമസ് മാര്‍ യൗസേബിയോസ്, ഡോ. യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്, ഡോ. ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ്, ഡോ. മാത്യൂസ് മാര്‍ പക്കോമിയോസ്, ഡോ. യൂഹോനോന്‍ മാര്‍ ക്രിസോസ്റ്റം, ഡോ. ഏബ്രഹാം മാര്‍ ജൂലിയോ സ്, ഡോ. ആന്റണി മാര്‍ സില്‍വാനോസ്, ഡോ. മാത്യൂസ് മാര്‍ പോളികാര്‍പ്പസ് എന്നിവര്‍ സംബന്ധിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?