Follow Us On

19

January

2025

Sunday

മണിപ്പൂര്‍ പ്രശ്നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം

മണിപ്പൂര്‍ പ്രശ്നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം

തൃശൂര്‍: മണിപ്പൂര്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ സംഘര്‍ഷാവസ്ഥ അവസാനിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നു തൃശൂര്‍ അതിരൂപത സംഘടിപ്പിച്ച ജാഗ്രതാ സമ്മേളനം ആവശ്യപ്പെട്ടു. മതേതര ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും നിരന്തരം നടക്കുന്ന ആക്രമണങ്ങളെ സമ്മേളനം അപലപിച്ചു. ഭരണഘടന ഉറപ്പുനല്‍കുന്ന സംരക്ഷണം ക്രൈസ്തവസമൂഹങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ലഭ്യമാക്കണമെന്ന് ജാഗ്രതാ സമ്മേളനം ആവശ്യപ്പെട്ടു.

സംസ്ഥാനത്തു വിവിധ ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ വിതരണം ചെയ്യുന്നതില്‍ നീതീകരിക്കാനാകാത്ത വിവേചനം നിലനില്‍ക്കുന്നുണ്ടെന്നു സമ്മേളനം ചൂണ്ടിക്കാട്ടി. ന്യൂന പക്ഷക്ഷേമപദ്ധതികള്‍ ജനസംഖ്യാനുപാതത്തില്‍ വിതരണം ചെയ്യണമെന്ന കേരള ഹൈക്കോടതിയുടെ വിധി അംഗീ കരിക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ നിലപാടില്‍ സമ്മേളനം പ്രതിഷേധം രേഖപ്പെടുത്തി. ഈ നിലപാടു തിരുത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നു സമ്മേളനം ആവശ്യപ്പെട്ടു.

ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പാര്‍ട്ട് സമര്‍പ്പിച്ച് ഒമ്പതു മാസമായിട്ടും പ്രസിദ്ധീകരിക്കാന്‍പോലും തയാറാകാത്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ യോഗം പ്രതിഷേധിച്ചു. റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ സമുദായനേതൃത്വവുമായി ചര്‍ച്ചചെയ്തു നടപ്പിലാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

മലയോരമേഖലയിലെ വന്യമൃഗ ആക്രമണഭീഷണി ഒഴിവാക്കാനും കാര്‍ഷികമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സര്‍ക്കാര്‍ അടിയന്തരനടപടികള്‍ സ്വീകരിക്കണമെന്നു യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

മാര്‍ കുണ്ടുകുളം നഗറില്‍ (സെന്റ തോമസ് കോളജ്) നടന്ന സമ്മേളനം തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. മാര്‍ ടോണി നീലങ്കാവില്‍ അധ്യക്ഷത വഹിച്ചു. ദീപിക സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍ ഫാ. ജിനോ പുന്നമറ്റത്തില്‍, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍, ഫാ. ഫ്രാന്‍സിസ് പള്ളിക്കുന്നത്ത്, ഡോ. കെ.എം ഫ്രാന്‍സിസ്, ജോഷി വടക്കന്‍, ഷിന്റോ മാത്യു, സിആര്‍ഐ പ്രസിഡന്റ് മദര്‍ സോഫി പെരേപ്പാടന്‍, മാതൃവേദി ഗ്ലോബല്‍ പ്രസിഡന്റ് ബീന ജോഷി എന്നിവര്‍ പ്രസംഗിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?