Follow Us On

02

July

2025

Wednesday

രാഷ്ട്രീയപാര്‍ട്ടികളുടെ നയങ്ങള്‍ ആശങ്ക സൃഷ്ടിക്കുന്നു

രാഷ്ട്രീയപാര്‍ട്ടികളുടെ നയങ്ങള്‍  ആശങ്ക സൃഷ്ടിക്കുന്നു

കൊച്ചി: ഇന്ത്യയുടെ പ്രത്യേകിച്ച്, കേരളത്തിന്റെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നയങ്ങളും സമീപനങ്ങളും ആശങ്ക ഉളവാക്കുന്നതാണെന്ന് വരാപ്പുഴ അതിരൂപതാ വികാരി ജനറല്‍ മോണ്‍. മാത്യു കല്ലിങ്കല്‍.

വരാപ്പുഴ അതിരൂപതാ രാഷ്ട്രീയ കാര്യസമിതി എറണാകുളത്ത് ആശീര്‍ഭവനില്‍ സംഘടിപ്പിച്ച ദിശാബോധന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ കാര്യസമിതി ചെയര്‍മാന്‍ ഫാ. ഫ്രാന്‍സിസ് സേവ്യര്‍ അധ്യക്ഷത വഹിച്ചു.

ഡോ. മാര്‍ട്ടിന്‍ പാട്രിക്, മോണ്‍. ജെയിംസ് കുലാസ്, തോമസ് സ്റ്റീഫന്‍ എന്നിവര്‍ വിഷയാവതരണം നടത്തി. അഡ്വ. ഷെറി ജെ. തോമസ്, ജോസഫ് ജൂഡ്, ഫാ. യേശുദാസ് പഴമ്പിള്ളി, അഡ്വ. ജെസ്റ്റിന്‍ കരിപ്പാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?