Follow Us On

19

September

2024

Thursday

യുവജന വര്‍ഷാചരണത്തോടനുബന്ധിച്ച് നേതൃസംഗമം നടത്തി

യുവജന വര്‍ഷാചരണത്തോടനുബന്ധിച്ച് നേതൃസംഗമം നടത്തി
കൊച്ചി: വരാപ്പുഴ അതിരൂപതയിലെ യുവജന വര്‍ഷാ ചരണത്തിന്റെ ഭാഗമായി യുവജന നേതൃസംഗമം എറണാകുളം പാപ്പാളി ഹാളില്‍ നടന്നു. ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. യുവജന വര്‍ഷാചരണത്തിന്റെ ഭാഗമായി ഭവന നിര്‍മ്മാണത്തിനും വിദ്യാഭ്യാസ സഹായം നല്‍കുന്നതിനുമായി പുറത്തിറക്കിയ സമ്മാന കൂപ്പണിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ നിന്നുള്ള അഞ്ചുപേര്‍ സമ്മാന കൂപ്പണുകള്‍ ഏറ്റുവാങ്ങി.
കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ജിജു ക്ലീറ്റസ് തിയ്യാടി, ഫാ. ഷിനോജ് ആറഞ്ചേരി,ഫാ. ആനന്ദ് മണാളില്‍, കെസിവൈഎം പ്രസിഡന്റ് ആഷ്‌ലിന്‍ പോള്‍, സിഎല്‍സി പ്രസിഡന്റ് തോബിയാസ് കൊര്‍ണേലി, ജീസസ് യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ ബ്രോഡ്വിന്‍, കെസിവൈഎം ആനിമേറ്റര്‍ സിസ്റ്റര്‍ മെര്‍ലീറ്റ, യൂത്ത് കമ്മീഷന്‍ ജോ. സെക്രട്ടറി സിബിന്‍ യേശുദാസ് എന്നിവര്‍ സന്നി ഹിതരായിരുന്നു.
വരാപ്പുഴ അതിരൂപതാ ബിസിസി ഡയറക്ടര്‍ ഫാ. യേശുദാസ് പഴംപിള്ളി, ജീവനാദം ഡയറക്ടര്‍ ഫാ. ജോണ്‍ ക്യാപ്പിസ്റ്റന്‍ ലോപ്പസ്, ഫാ. ജോര്‍ജ് പുനക്കാട്ടുശേരി എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?