Follow Us On

17

June

2025

Tuesday

‘ക്രൈസ്തവരുടെ ഇടയിലെ അനൈക്യം സുവിശേഷത്തിന് എതിര്‍സാക്ഷ്യം’

‘ക്രൈസ്തവരുടെ  ഇടയിലെ അനൈക്യം സുവിശേഷത്തിന് എതിര്‍സാക്ഷ്യം’

നെയ്റോബി/കെനിയ: ക്രിസ്തുവിന്റെ അനുയായികളുടെ ഇടയിലെ അനൈക്യം സുവിശേഷത്തിന്റെ സന്ദേശത്തിന് എതിര്‍ സാക്ഷ്യമായി മാറുമെന്ന ഓര്‍മപ്പെടുത്തലുമായി കര്‍ദിനാള്‍ റോബര്‍ട്ട് സാറ.

കെനിയയിലെ താന്‍ഗാസാ സര്‍വകലാശയുടെ കീഴിലുള്ള സ്‌കൂള്‍ ഓഫ് തിയോളജി ഓഫ് കെനിയ സംഘടിപ്പിച്ച തിയോളജിക്കല്‍ സിമ്പോസിയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കര്‍ദിനാള്‍.

നാം വിഭജിക്കപ്പെട്ടവരായി തുടരുകയാണെങ്കില്‍ നമ്മുടെ സാക്ഷ്യവും വിഭജിക്കപ്പെട്ടതായിരിക്കുമെന്നും ആ സാക്ഷ്യം ലോകം വിശ്വസിക്കുകയില്ലെന്നും കര്‍ദിനാള്‍ പറഞ്ഞു. മറ്റെല്ലാ കാര്യങ്ങളെക്കാളുമുപരിയായി ക്രിസ്ത്യാനി എന്ന വിശേഷണത്തിന് പ്രധാന സ്ഥാനം നല്‍കുന്ന വിധം ക്രിസ്തീയ മൂല്യങ്ങളില്‍ അടിയുറച്ച വിശ്വാസജീവിതം നയിക്കുവാന്‍ കര്‍ദിനാള്‍ വിശ്വാസികളെ ആഹ്വാനം ചെയ്തു.

‘ആദ്യമായി ക്രിസ്തീയ വിശ്വാസത്തില്‍ ഐക്യം കണ്ടെത്തുക. പിന്നീട് സഹപൗരന്‍മാരെന്ന നിലയിലും ആഫ്രിക്കക്കന്‍ ജനതയെന്ന നിലയിലും ഒരുമിച്ച് നില്‍ക്കുക,’ കര്‍ദിനാള്‍ പറഞ്ഞു. ക്രിസ്ത്യാനി എന്ന നിലയില്‍ ഒരുമിച്ച് നില്‍ക്കാന്‍ സാധിച്ചില്ലെങ്കില്‍ നമ്മുടെ ഇടയിലുള്ള വിഭാഗീയതകള്‍ അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കളും വിദേശ ശക്തിക്കളും ചൂഷണം ചെയ്യുവാന്‍ ഇടയുണ്ടെന്ന് കര്‍ദിനാള്‍ മുന്നറിയിപ്പ് നല്‍കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?