Follow Us On

25

November

2024

Monday

വന്യമൃഗാക്രമണങ്ങളില്‍നിന്ന് സംരക്ഷണം തേടി ധര്‍ണ നടത്തി

വന്യമൃഗാക്രമണങ്ങളില്‍നിന്ന് സംരക്ഷണം തേടി ധര്‍ണ നടത്തി

കല്‍പ്പറ്റ: വന്യമൃഗാക്രമണങ്ങളില്‍നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) കോഴിക്കോട് രൂപതാ സമിതിയുടെ നേതൃ ത്വത്തില്‍ വയനാട് കളക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തി. കല്‍പ്പറ്റ തിരുഹൃദയ ദേവാലയത്തില്‍നിന്ന് പ്രകടനമായാണ് കളക്ട റേറ്റിലേക്ക് എത്തിയത്. കോഴിക്കോട് രൂപതാ രാഷ്ട്രീയകാര്യ സമിതി കോ-ഓര്‍ഡിനേറ്റര്‍ ഫാ. സെബാസ്റ്റ്യന്‍ കാരക്കാട്ട് റാലി ഫ്ളാഗ് ഓഫ് ചെയ്തു.

കോഴിക്കോട് രൂപതാ വികാരി ജനറല്‍ മോണ്‍. ജെന്‍സണ്‍ പുത്തന്‍വീട്ടില്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. വന്യമൃഗങ്ങള്‍ക്കു വേണ്ടി കോടികള്‍ മാറ്റിവയ്ക്കുന്ന സര്‍ക്കാര്‍ വന്യമൃഗാക്രമണ ത്തില്‍ ജീവന്‍ നഷ്ടമാവുന്നവരുടെ കുടുംബങ്ങള്‍ക്ക് തുച്ഛമായ നഷ്ടപരിഹാരമാണ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വനനിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് മോണ്‍. പുത്തന്‍ വീട്ടില്‍ ആവശ്യപ്പെട്ടു.

കെഎല്‍സിഎ രൂപതാ പ്രസിഡന്റ് ബിനു എഡ്വേര്‍ഡ് അധ്യ ക്ഷത വഹിച്ചു. കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് മുഖ്യപ്രഭാഷണം നടത്തി. കെഎല്‍സിഎ കോഴിക്കോട് രൂപത ജനറല്‍ സെക്രട്ടറി കെ.വൈ ജോര്‍ജ്, വയനാട് മേഖലാ ട്രഷറര്‍ വിന്‍സന്റ് വട്ടപ്പറമ്പില്‍, കെഎല്‍സിഎ രൂപത വൈസ് പ്രസിഡന്റ് തോമസ് ചെമ്മനം, കെഎല്‍സിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി, രൂപതാ ഡയറക്ടര്‍ മോണ്‍. വിന്‍സന്റ് അറക്കല്‍, ഫാ. പോള്‍ ആന്‍ഡ്രൂസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?