Follow Us On

02

July

2025

Wednesday

കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച പോളിന്റെ ഭവനം ബിഷപ് ജോസഫ് മാര്‍ തോമസ് സന്ദര്‍ശിച്ചു

കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച പോളിന്റെ ഭവനം ബിഷപ് ജോസഫ് മാര്‍ തോമസ് സന്ദര്‍ശിച്ചു

പുല്‍പ്പള്ളി: കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച പാക്കം, വെള്ളച്ചാലില്‍ പോളിന്റെ ഭവനം ബത്തേരി രൂപതാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസ് സന്ദര്‍ശിച്ചു. അധികാരികളുടെ ഭാഗത്തുനിന്നുണ്ടായ ശ്രദ്ധക്കുറവുമൂലമാണ് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ പോള്‍ മരിക്കാനിടയായതെന്ന് അദ്ദേഹം പറഞ്ഞു.

വയനാട്ടില്‍ നല്ല മെഡിക്കല്‍ കോളേജും മികച്ച ചികിത്സാ സൗകര്യങ്ങളും ഉണ്ടായിരുന്നെങ്കില്‍ പോളിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നു. പോളിന്റെ വീട്ടിലെത്തി ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു ബിഷപ്.

വയനാട്ടിലെ ജനവാസ മേഖലകളില്‍ ആനയും കടുവയു മടക്കമുള്ള വന്യമൃഗങ്ങള്‍ സൈ്വര്യവിഹാരം നടത്തുകയാണ്. ഈ വിഷയത്തില്‍ അധികാരികളുടെ ഭാഗത്തുനിന്നും വയനാട്ടിലെ ജനങ്ങള്‍ക്ക് വേണ്ട ശ്രദ്ധയും പരിഗണനയും ലഭിക്കേണ്ട തായിട്ടുണ്ട്. ഇവിടെ വന്ന് പല നേതാക്കന്മാരും വാഗ്ദാനങ്ങളും നല്‍കിയെങ്കിലും അതൊന്നും പാലിക്കപ്പെടാത്തതിന്റെ ദുഖം ജനങ്ങള്‍ അനുഭവിക്കുകയാണ്. വന്യമൃഗശല്യത്തിന് പരിഹാരമു ണ്ടാക്കാന്‍ അധികാരികള്‍ നടപടി സ്വീകരിക്കണമെന്ന് ബിഷപ് ജോസഫ് മാര്‍ തോമസ് ആവശ്യപ്പെട്ടു.

കര്‍ഷക മിത്രം ചെയര്‍മാന്‍ പി.എം. ജോയി, ഡോ. പി. ലക്ഷ്മണന്‍, ഇ.എ. ശങ്കരന്‍, വിഷ്ണു വേണുഗോപാല്‍, ലെനിന്‍ സ്റ്റീഫന്‍ തുടങ്ങിയ ബിഷപ്പിനൊപ്പമുണ്ടായിരുന്നു.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?