Follow Us On

25

May

2025

Sunday

മലബാറിന്റെ അഭിമാനമായി വിമല്‍ ജ്യോതി എഞ്ചിനീയറിങ്ങ് കോളജ്‌

മലബാറിന്റെ അഭിമാനമായി വിമല്‍ ജ്യോതി  എഞ്ചിനീയറിങ്ങ് കോളജ്‌

കണ്ണൂര്‍: മലയോര ഹൈവേയുടെ ഓരത്ത് ചെമ്പേരിക്കടുത്ത് സ്ഥിതി ചെയ്യുന്ന വിമല്‍ജ്യോതി എഞ്ചിനീയറിങ്ങ് കോളജ്, മലബാറിന്റെ അഭിമാനസ്ഥാപനമാണ്.
രണ്ടു പതിറ്റാണ്ടിന്റെ പ്രവര്‍ത്തനമികവിലൂടെ കേരളത്തിലെ ഉന്നത നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനമായി വിമല്‍ജ്യോതി വളര്‍ന്നുകഴിഞ്ഞിരിക്കുന്നു. ഓട്ടോണമസ് പദവി കൂടി ലഭിച്ചതോടെ പ്രവര്‍ത്തനമികവിലൂടെ നേട്ടങ്ങളുടെ ഔന്നത്യത്തിലേക്ക് പറക്കാനുള്ള തയാറെടുപ്പിലാണ് കോളേജ്.
ഇവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ സമഗ്രമേഖലയിലുള്ള വളര്‍ച്ചയും ജോലിസാധ്യതകളും വ്യക്തിത്വ വികസനവും ലക്ഷ്യമിട്ട പ്രവര്‍ത്തനങ്ങളാണ് കോളേജില്‍ നടത്തുന്നത്.

ഉന്നത വിജയം നേടി ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ഉന്നത നിലവാരമുള്ള സ്ഥാപനങ്ങളില്‍, മികച്ച സ്ഥാനങ്ങളില്‍ എത്തിച്ചേരാന്‍ കഴിഞ്ഞ വിമല്‍ജ്യോതിയുടെ പൂര്‍വവിദ്യാര്‍ത്ഥികള്‍ സ്ഥാപനത്തിന്റെയും നാടിന്റെയും അഭിമാനമുയര്‍ത്തുന്നു. ഡോ. എ.പി.ജെ. അബ്ദുള്‍കലാം കേരള സാങ്കേതിക സര്‍വകലാശാലയില്‍ അഫിലിയേഷനുള്ള വിമല്‍ജ്യോതിയുടെ വളര്‍ച്ചയില്‍ ഒരു പൊന്‍തൂവലാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ള ഓട്ടോണമസ് പദവി.
പശ്ചിമഘട്ട മലനിരയില്‍ കുടകുമലയോട് ചേര്‍ന്ന പൈതല്‍മലക്ക് സമീപത്തെ പ്രകൃതി മനോഹരമായ കോളജ് കാമ്പസ് വിദ്യാര്‍ത്ഥികളുടെ ബുദ്ധിപരമായ വളര്‍ച്ചയ്‌ക്കൊപ്പം, മാനസികോന്മേഷത്തിനും കായികവളര്‍ച്ചയ്ക്കും ഉപകരിക്കുന്നു. തലശേരി അതിരൂപത പ്രഥമ ആര്‍ച്ചുബിഷപ്പും രണ്ടാമത്തെ രൂപതാധ്യക്ഷനുമായ മാര്‍ ജോര്‍ജ് വലിയമറ്റം, മോണ്‍. മാത്യു എം. ചാലില്‍ എന്നിവരുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള നേതൃത്വമാണ് ചെമ്പേരി വിമല്‍ജ്യോതിയുടെ ഇന്നത്തെ വളര്‍ച്ചയ്ക്ക് പിന്നിലുള്ളത്.

മലബാറിന്റെ വിദ്യാഭ്യാസരംഗത്ത് ഉന്നതപഠനത്തിന് അയല്‍സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിയിരുന്ന സാഹചര്യത്തില്‍നിന്നുള്ള മാറ്റം വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് വിമല്‍ജ്യോതിക്ക് തുടക്കമിട്ടത്. ഉയര്‍ന്ന പ്രവര്‍ത്തനമികവുള്ള വൈദികരുടെ മേല്‍നോട്ടവും നേതൃത്വവും വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത നിലയിലേക്കെത്തുവാന്‍ വഴിയൊരുക്കുന്നു. പാഠ്യ-പാഠ്യേതര വിഷയങ്ങളിലെ മികവും സ്റ്റാര്‍ട്ടപ്പ് രംഗങ്ങളിലെ ഊര്‍ജിത വിജയങ്ങളും കോളജിനെ വിശ്വപ്രസിദ്ധമാക്കുന്നു. അനേകം വിദ്യാര്‍ത്ഥികള്‍ക്ക് കാമ്പസ് സെലക്ഷനിലൂടെ പഠനകാലത്തുതന്നെ ജോലി ഉറപ്പാക്കാന്‍ കോളജ് അവസരമൊരുക്കുന്നുണ്ട്. വിജയവഴിയിലെ ഒരോ നേട്ടങ്ങളും അടുത്ത പടവിലേക്കുള്ള കുതിപ്പിന് ഊര്‍ജമാക്കി വിമല്‍ജ്യോതി മുന്നേറ്റം തുടരുമ്പോള്‍ അത് മലബാറിന്റെ തന്നെ വിദ്യഭ്യാസമുന്നേറ്റ ചരിത്രത്തില്‍ പുതിയ ഏടായി മാറുകയാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?