മാവേലിക്കര: പതിമൂന്നാമത് മാവേലിക്കര ഭദ്രാസന ബൈബിള്‍ കണ്‍വന്‍ഷന്‍ മാര്‍ച്ച് 13 മുതല്‍ 16 വരെ മാവേലിക്കര പുന്നമൂട് സെന്റ് മേരീസ് കത്തീഡ്രലില്‍ നടക്കും. 13-ന് വൈകുന്നേരം 5.30-ന് സന്ധ്യാപ്രാര്‍ത്ഥനയോടുകൂടി ആരംഭിക്കുന്നു. പത്തനംതിട്ട ഭദ്രാസന മെത്രാപ്പോലീത്ത ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ്, മലങ്കര കത്തോലിക്കാ സഭ കൂരിയ മെത്രാന്‍ ഡോ. ആന്റണി മാര്‍ സില്‍വാനോസ്, മാര്‍ത്താണ്ഡം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. വിന്‍സന്റ് മാര്‍ പൗലോസ് എന്നിവര്‍ 13, 14, 15 തിയതികളില്‍ വചനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
16 ശനിയാഴ്ച രാവിലെ പ്രഭാത നമസ്‌കാരത്തിനുശേഷം ഭദ്രാസനത്തിലെ വൈദിക-സന്യസ്ത സംഗമവും എംസിഎ, എംസിഎംഎഫ്, എംസിവൈഎം, എംസിസിഎല്‍ എന്നീ ഭക്തസംഘടനകളുടെ സമ്മേളനവും നടക്കും. മൂവാറ്റുപുഴ രൂപതാധ്യക്ഷന്‍ ഡോ. യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്, തിരുവനന്തപുരം ലത്തീന്‍ രൂപത സഹായമെത്രാന്‍ ഡോ. ക്രിസ്തുദാസ്, പാറശാല രൂപതാധ്യക്ഷന്‍ ഡോ. തോമസ് മാര്‍ യൗസേബിയോസ് എന്നിവര്‍ വിവിധ സമ്മേളനങ്ങളില്‍ അനുഗ്രഹ സന്ദേശം നല്‍കും.
രാവിലെ പത്തുമണിക്ക് മാവേലിക്കര രൂപതാധ്യക്ഷന്‍ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. തുടര്‍ന്ന് സ്‌നേഹവിരുന്നോടുകൂടി കണ്‍വന്‍ഷന്‍ സമാപിക്കും.കണ്‍വന്‍ഷന്റെ അനുഗ്രഹപ്രദമായ നടത്തിപ്പിന് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് (രക്ഷാധികാരി), മോണ്‍. സ്റ്റീഫന്‍ കുളത്തുംകരോട്ട് (ജനറല്‍ കണ്‍വീനര്‍), ഫാ. വര്‍ഗീസ് കുന്നത്തേത്ത് (കണ്‍വീനര്‍) എന്നിവരുടെ നേതൃത്വത്തില്‍ കണ്‍വന്‍ഷന്‍ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *