Follow Us On

19

January

2025

Sunday

യുവജനങ്ങള്‍ക്കായി പഠനപരിശീലന പദ്ധതി

യുവജനങ്ങള്‍ക്കായി പഠനപരിശീലന പദ്ധതി

തൃശൂര്‍: മേരിമാത മേജര്‍ സെമിനാരിയിലെ PAROC ഗവേഷണ കേന്ദ്രം ‘Certificate in Youth Animation’എന്ന പഠനപരിശീലന പദ്ധതി ഒരുക്കുന്നു. യുവജന പരിശീലകരായി പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ള എല്ലാ വൈദികര്‍ക്കും, സമര്‍പ്പിതര്‍ക്കും, അല്മായര്‍ക്കും, യുവജനങ്ങള്‍ക്കും വൈദികവിദ്യാര്‍ത്ഥികള്‍ക്കും ഈ കോഴ്‌സില്‍ പങ്കെടുക്കാവുന്നതാണ്. കെസിബിസി ആഹ്വാനം ചെയ്ത യുവജന വര്‍ഷത്തോടനുബന്ധിച്ച് യുവജന ശുശ്രൂഷകരെ സഹായിക്കുന്നതിനാണ് ഈ പരിപാടി സംഘിടിപ്പിക്കുന്നത്.

മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെ ഓണ്‍ലൈനായാണ് ഈ പ്രോഗ്രാം സംഘടിപ്പിക്കുന്നത്. വീഡിയോ ക്ലാസുകള്‍ക്കു പുറമെ എല്ലാ മാസവും രണ്ട് ദിവസങ്ങള്‍ (അവധി ദിനങ്ങളൊ ഞായറാഴ്ച്ചകളോ, വൈകുന്നേരങ്ങളില്‍) നേരിട്ടുള്ള ക്ലാസുകളും ഉണ്ടായിരിക്കും.
കോഴ്‌സിനെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ക്ക് പറോക് വെബ്‌സൈറ്റ്http://www.paroc.in സന്ദര്‍ശിക്കുക. വിശദവിവരങ്ങള്‍ക്ക് ഡോ. സൈജോ തൈക്കാട്ടിലിനേയൊ (പറോക് എക്‌സി. ഡയറക്ടര്‍, ഫോണ്‍. 9544889896), ഫാ. ഹേഡ്‌ലി നീലങ്കാവിലിനേയൊ (ഓഫീസ് കോര്‍ഡിനേറ്റര്‍, ഫോണ്‍.9496 895803) ബന്ധപ്പെടുക.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?