പാലക്കാട്: മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ രാഷ്ട്രീയ കക്ഷികളും മത-സാംസ്‌കാരിക നേതാക്കളും പ്രതികരിക്കണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് പാലക്കാട് രൂപതാ സമിതി.
പൂഞ്ഞാര്‍ സെന്റ് മേരീസ് ദൈവാലയത്തിലെ അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് ആറ്റുചാലിലിനെ വാഹനം ഉപയോഗിച്ച് അപകടപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ കത്തോലിക്കാ കോണ്‍ഗ്രസ് പാലക്കാട് രൂപതാ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമ്മേളനം നടത്തി. അക്രമങ്ങള്‍ നടത്തിയവരെ ഒറ്റപ്പെടുത്തുകയും ഇത്തരം ആസൂത്രിത ആക്രമങ്ങളെ മുളയിലെ നുള്ളുകയും വേണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
കത്തോലിക്കാ കോണ്‍ഗ്രസ് പാലക്കാട് രൂപതാ ഡയറക്ടര്‍ ഫാ. ചെറിയാന്‍ ആഞ്ഞിലിമൂട്ടില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
രൂപതാ പ്രസിഡന്റ് തോമസ് ആന്റണി അധ്യക്ഷത വഹിച്ചു രൂപതാ ജനറല്‍ സെക്രട്ടറി ജിജോ അറയ്ക്കല്‍ ഐകദാര്‍ഢ്യ പ്രമേയം അവതരിപ്പിച്ചു. രൂപതാ ഭാരവാഹികളായ ജോസ് മുക്കട. അഡ്വ. റെജിമോന്‍ ജോസഫ്, സുജാ തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു
Leave a Comment
Your email address will not be published. Required fields are marked with *