Follow Us On

08

January

2025

Wednesday

അകക്കണ്ണിന്റെ വെളിച്ചത്തില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന നാലംഗ സംഘം

അകക്കണ്ണിന്റെ വെളിച്ചത്തില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന നാലംഗ സംഘം
കാഞ്ഞിരപ്പള്ളി: ഇന്ന് (മാര്‍ച്ച് 4) ആരംഭിക്കുന്ന എസ്എസ്എല്‍സി പരീക്ഷയില്‍ അകക്കണ്ണിന്റെ വെളിച്ചത്തിലാണ് കാളകെട്ടി അസീസി അന്ധവിദ്യാലയത്തിലെ ഈ നാലംഗ സംഘം പരീക്ഷ എഴുതുന്നത്. എന്നാല്‍, കാഴ്ചയുടെ പരിമിതിയെ മറികടന്നു പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും ഇവര്‍ മുമ്പിലാണ്.
അതിനവരെ പ്രാപ്തരാക്കിയത് അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സഭാംഗങ്ങളും കാളകെട്ടി അസീസി അന്ധവിദ്യാലയത്തിലെ പ്രധാന അധ്യാപികയായ സിസ്റ്റര്‍ റെന്‍സി മേരി എഎസ്എംഐ, സിസ്റ്റര്‍ ബിന്‍സി, സിസ്റ്റര്‍ ജിയോ, സിസ്റ്റര്‍ പ്രിന്‍സി, സിസ്റ്റര്‍ വന്ദന, സിസ്റ്റര്‍ ഗ്ലോറിയ, സിസ്റ്റര്‍ ജോസ്മി എന്നിവരുടെ നേതൃത്വത്തിലാണ്.  സിജി സ്‌കറിയ, റജീന മേരി മറ്റ് സ്‌പെഷ്യല്‍ സ്‌കൂള്‍ അധ്യാപകരും ഒപ്പം ഉണ്ടായിരുന്നു.
മാതാപിതാക്കളെയോ സഹോദരങ്ങളെയോ കൂട്ടുകാരെയോ മനോഹരമായ ഈ പ്രകൃതിയോ സ്വന്തം കണ്ണുകള്‍കൊണ്ട് കാണാത്ത 100% അന്ധരായ മൂന്ന് കുട്ടികളും 60 ശതമാനത്തിലേറെ അന്ധനായ ഒരു കുട്ടിയുമാണ് സ്‌ക്രൈബിന്റെ സഹായത്തോടെ  പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്.
ഇടുക്കി, അയ്യപ്പന്‍കോവില്‍ മണപ്പുറത്ത് അജിയുടെയും ഷൈമിയുടെയും  100 ശതമാനം കാഴ്ചയില്ലാത്ത രണ്ടു മക്കളാണ് ആകാശും, മരിയയും. പാലാ, പൈക മല്ലികശേരി കള്ളിവയലില്‍ ജോസ് കുരുവിളയുടെയും ലിസിന്റെയും  മകളാണ് തെരേസ് ജോസ്. പൂര്‍ണ്ണമായും അന്ധയായ തെരേസ് പരസഹായം ഇല്ലാതെ നടക്കുവാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. 60% അന്ധതബാധിച്ച പത്തനംതിട്ട നെല്ലിമുകള്‍ പ്രകാശ് ഭവനത്തില്‍ പ്രകാശന്റെയും ഭാര്യ ആര്യയുടെയും മകനായ അരുണ്‍ കൃഷ്ണനുമാണ് പരീക്ഷ എഴുതുന്നത്.
  സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ ദേശഭക്തിഗാനം ലളിതഗാനം വര്‍ക്ക് എക്‌സ്പീരിയന്‍സ് എന്നിവക്ക് ഏറെ സമ്മാനങ്ങള്‍ വാരിക്കൂട്ടിയ കുട്ടികളാണ് ഇവര്‍. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്ന കുടുംബങ്ങളില്‍ നിന്നുള്ള ഈ കുട്ടികള്‍ ഒന്നാം ക്ലാസ് മുതല്‍ കാളകെട്ടി അസീസി അന്ധ വിദ്യാലയത്തിലും,ഹൈസ്‌കൂളില്‍ കാളകെട്ടി  എഎം എച്ച്എസ്എസിലുമാണ് പഠനം നടത്തിയത്. ഇവരെപ്പോലുള്ള മറ്റു 42 വിദ്യാര്‍ത്ഥികളെയും ഏറെ സ്‌നേഹത്തോടെയാണ് സിസ്റ്റേഴ്‌സ് പരിചരിക്കുന്നത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?