Follow Us On

08

June

2025

Sunday

ആലുവ കാര്‍മല്‍ഗിരി സെമിനാരിയില്‍ വിശുദ്ധവാര സങ്കീര്‍ത്തനസപര്യ

ആലുവ കാര്‍മല്‍ഗിരി സെമിനാരിയില്‍ വിശുദ്ധവാര സങ്കീര്‍ത്തനസപര്യ
ആലുവ: ക്രിസ്തുവിന്റെ പെസഹാരഹസ്യങ്ങളെ സങ്കീര്‍ ത്തനങ്ങളിലൂടെ ധ്യാനിക്കാന്‍ സഹായിക്കുന്ന വിശുദ്ധവാര സങ്കീര്‍ത്തനസപര്യ കാര്‍മല്‍ഗിരി ബൈബിള്‍ അക്കാദമി ഒരുക്കുന്നു. ഓശാന ഞായറാഴ്ച (മാര്‍ച്ച് 24) വൈകുന്നേരം അഞ്ചിന് ആരംഭിച്ച് ബുധനാഴ്ച (മാര്‍ച്ച് 27) ഉച്ചയോടെ അവസാനിക്കും. റവ. ഡോ. ജോഷി മയ്യാറ്റില്‍ നയിക്കും.
ഈ സങ്കീര്‍ത്തന പഠന-ധ്യാനശിബിരം സുവി ശേഷപ്രഘോഷണ മേഖലയില്‍ സജീവരായ വ്യക്തികളുടെ ശാക്തീകരണത്തിനും ബൈബിള്‍ പഠിതാക്കളുടെ തുടര്‍ പഠനത്തിനും സഹായകമാകുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് കാര്‍മല്‍ഗിരി സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി റെക്ടര്‍ ഫാ. ചാക്കോ പുത്തന്‍പുരയ്ക്കല്‍ അറിയിച്ചു.
ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 70 പേര്‍ക്കുമാത്രമായിരിക്കും (അല്മായര്‍, സന്യസ്തര്‍, വൈദികര്‍) പ്രവേശനം. ഫീസ്: 1250 രൂപ. രജിസ്ട്രേഷനുള്ള അവസാന തീയതി: മാര്‍ച്ച് 15. കൂടുതല്‍ വിവരങ്ങള്‍ക്ക്: മൊബൈല്‍/വാട്ട്‌സാപ്പ് നമ്പര്‍: 9446614262.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?