Follow Us On

08

June

2025

Sunday

മേഴ്‌സി കോളേജില്‍ അന്താരാഷ്ട്ര വനിതാദിനാഘോഷം

മേഴ്‌സി കോളേജില്‍ അന്താരാഷ്ട്ര വനിതാദിനാഘോഷം
പാലക്കാട്: പീപ്പിള്‍സ് സര്‍വീസ് സൊസൈറ്റി പാലക്കാടും മേഴ്‌സി കോളേജും സംയുക്തമായി അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. പാലക്കാട് രൂപതാ ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പിഎസ്എസ്പി വിമന്‍സ് ഫെഡ് പ്രസിഡന്റ് മഞ്ജു ബിനു അധ്യക്ഷത വഹിച്ചു. നബാര്‍ഡ് ജില്ലാ മാനേജര്‍ കവിത റാം മുഖ്യപ്രഭാഷണം നടത്തി. സൊസൈറ്റിയുടെ കീഴിലുള്ള മികച്ച സംരംഭകരായ സജിനി ഉമ്മര്‍, സുജാത നായര്‍, സിനി ജോര്‍ജ്, ആശ ദേവി എന്നിവരെ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍  മെമന്റോ നല്‍കി ആദരിച്ചു.
മേഴ്‌സി കോളേജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ജോറി, പീപ്പിള്‍ സര്‍വീസ് സൊസൈറ്റി പാലക്കാട് എക്‌സിക്യൂട്ടീവ് സെക്രട്ടറി ഫാ. ജസ്റ്റിന്‍ കോലംകണ്ണി, ജില്ലാ വിമന്‍സ് ഫെഡറേഷന്‍ സെക്രട്ടറി ശകുന്തള രമേശ് എന്നിവര്‍ പ്രസംഗിച്ചു. വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി പാലക്കാട് കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റിന്റെ പരിസരത്തുനിന്നും ആരംഭിച്ച വനിതകളുടെ റാലി പാലക്കാട് ജയമാതാ കോളേജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലത ഫ്‌ളാഗ് ഓഫ് ചെയ്തു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?