കോതമംഗലം: നേര്യമംഗലത്തു ഇന്ദിര എന്ന വീട്ടമ്മയുടെ ദാരുണമായ മരണത്തിന് ഉത്തരവാദി കേവലം കാട്ടാന അല്ലെന്നും നിരുത്തരവാദപരമായി പെരുമാറുന്ന വനം വകുപ്പും മറ്റ് അധികൃതരുമാണെന്നും കത്തോലിക്ക കോണ്‍ഗ്രസ് കോതമംഗലം മേഖലാ കമ്മിറ്റി. ദാരുണമായ മരണങ്ങള്‍ ഉണ്ടാകുമ്പോള്‍ കേവലം രാഷ്ട്രീയമായ മുതലെടുപ്പിനാണ് എല്ലാവരും ശ്രമിക്കുന്നത്. ഇത് അത്യന്തം പ്രതിഷേധാര്‍ഹമാണ്. മരണം സംഭവിക്കുമ്പോള്‍ കാണിക്കുന്ന വീറും വാശിയും ജനങ്ങളെ സംരക്ഷിക്കാന്‍ ഉതകുന്ന നിയമങ്ങള്‍ നിര്‍മ്മിക്കാനും അത് ജനങ്ങള്‍ക്ക് വേണ്ടി നടപ്പിലാക്കാനും കാണിക്കണം. കര്‍ഷ കരുടെയും പൊതുജനങ്ങളുടെയും ജീവന് വന്യമൃഗത്തിന്റെ വിലയെങ്കിലും നല്‍കണമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
യോഗം കത്തീഡ്രല്‍ വികാരി ഫാ. തോമസ് ചെറുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. കോതമംഗലം ഫൊറോന പ്രസിഡന്റ് സണ്ണി കടൂത്താഴെ അധ്യക്ഷത വഹിച്ചു. ഫൊറോന ഡയറക്ടര്‍മാരായ ഫാ. ഇമ്മാനുവല്‍ കുന്നംകുളം, ഫാ. തോമസ് ജെ. പറയിടം, ഫാ. ജേക്കബ് തലാപ്പിള്ളില്‍, ജനറല്‍ സെക്രട്ടറി ഷൈജു ഇഞ്ചക്കല്‍, ജിജി പുളിക്കല്‍, ജോയി പോള്‍ പീച്ചാട്ട്, ബിജു വെട്ടിക്കുഴ, ബേബിച്ചന്‍ നിധീരിക്കല്‍, അഡ്വ. വി.യു ചാക്കോ, ജോര്‍ജ് മങ്ങാട്ട്, ജോര്‍ജ് കുര്യാക്കോസ്, പയസ് തെക്കേകുന്നേല്‍, തോമസ് മലേകുടി, പയസ് ഓലിയപ്പുറം, ജോര്‍ജ് അമ്പാട്ട്, ജോണ്‍സണ്‍ പീച്ചാട്ട് എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *