Follow Us On

08

January

2025

Wednesday

വിഷരഹിത ഭക്ഷണത്തിലേക്കുള്ള ചുവടുവയ്പുമായി പാലക്കയം ഗ്രാമം

വിഷരഹിത ഭക്ഷണത്തിലേക്കുള്ള ചുവടുവയ്പുമായി പാലക്കയം ഗ്രാമം
പാലക്കാട്: വിഷരഹിത ഭക്ഷണത്തിലേക്കുള്ള ചുവടുവയ്പുമായി പാലക്കാട് ജില്ലയിലെ പാലക്കയം ഗ്രാമം. നെറ്റ് സീറോ പരിശ്രമങ്ങള്‍ രാജ്യവ്യാപകമായി ശ്രദ്ധ നേടുമ്പോള്‍ പാലക്കയം എന്ന കാര്‍ഷിക ഗ്രാമവും അതിലേക്ക് ചുവടുവയ്ക്കുകയാണ്. ആരോഗ്യമുള്ള പ്രകൃതി, ആരോഗ്യമുള്ള ജീവിതം എന്ന ആശയത്തില്‍ ഊന്നി സാധാരണ മനുഷ്യരുടെ ജീവിത സാഹചര്യങ്ങളില്‍ നടത്തുന്ന ലളിതമായ ഇടപെടലുകളാണ് പാലക്കയം നെറ്റ് സീറോ പദ്ധതിയുടെ പ്രധാന ആകര്‍ഷണം.
 വിഷരഹിത ഭക്ഷണം, ആരോഗ്യമുള്ള വായു, മണ്ണ്, ജീവനുള്ള ജലം എന്നിവ സുരക്ഷിതമാക്കുക എന്നതാണ് നെറ്റ് സീറോയുടെ ലക്ഷ്യങ്ങള്‍. വീടുകളില്‍ അധികമായി വിളയുന്ന ഉത്പന്നങ്ങള്‍, പച്ചക്കറികള്‍ സ്വന്തം ഗ്രാമത്തില്‍ തന്നെ വിപണന സാധ്യത കണ്ടെത്തുന്ന പദ്ധതിയും നെറ്റ് സീറോയുടെ ഭാഗമാണ്. ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട രീതികള്‍ അനുവര്‍ത്തിച്ചായിരിക്കും നെറ്റ് സീറോ പാലക്കയം പദ്ധതി നടപ്പിലാക്കുക.
പാലക്കയം സെന്റ് മേരീസ് ദൈവാലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ വിദ്യാര്‍ത്ഥികള്‍ പച്ചക്കറിക്ക് നനച്ച് പദ്ധതിയുടെ ആരംഭം കുറിച്ചു. ഇടവക വികാരി ഫാ. ചെറിയാന്‍ ആഞ്ഞിലിമൂട്ടില്‍ നേതൃത്വം നല്‍കി. നെറ്റ് സീറോയിലൂടെ ആരോഗ്യം എന്ന് വിഷയത്തെക്കുറിച്ച് സൈന്‍ എന്ന സന്നദ്ധ സംഘടനയുടെ ഡയറക്ടര്‍ ഫാ. സജി വട്ടു കുളത്തില്‍ ക്ലാസ് നയിച്ചു.
പാലക്കയം സെന്റ് മേരീസ് ഇടവകയുടെ പരിധിയില്‍ ഉള്ള മുഴുവന്‍ വീടുകളും ഈ പദ്ധതിയുടെ ഭാഗമായി ഗ്രീന്‍ ഓഡിറ്റിങ്ങിനു വിധേയമാക്കും. ഇന്ത്യയിലെ ആദ്യത്തെ നെറ്റ് സീറോ ഇടവകയായ പൊന്‍കണ്ടത്തിന്റെ മോഡലിലാണ് പാലക്കയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?