കോതമംഗലം: നേര്യമംഗലത്ത് കാട്ടാനയുടെ ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടതിനെതിരെ പ്രതിഷേധ ജ്വാലയുമായി കോതമംഗലം രൂപത. കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലിന്റെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല തെളിച്ചു. കോതമംഗലം ഹൈറേഞ്ച് ജംഗ്ഷനില്‍ മാര്‍ മഠത്തിക്കണ്ടത്തില്‍ സമര ജ്വാല തെളിച്ച് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.
നിരവധി പ്രാവശ്യം മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും വനം വകുപ്പ് അധികൃതര്‍ കുറ്റകരമായ അനാസ്ഥയാണ് ഈ വിഷയത്തില്‍ പുലര്‍ത്തുന്നത്. വന്യജീവികള്‍ നാട്ടിലിറങ്ങാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്നിരിക്കേ മനുഷ്യത്വരഹിതമായ നിഷ്‌ക്രിയത്വം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. അധികൃതര്‍ നിഷ്‌ക്രിയത്വം തുടര്‍ന്നാല്‍ ശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കേണ്ടിവരുമെന്ന് മാര്‍ മഠത്തിക്കണ്ടത്തില്‍ പറഞ്ഞു.
വികാരി ജനറാള്‍മാരായ മോണ്‍. പയസ് മലേക്കണ്ടത്തില്‍, മോണ്‍. ഫ്രാന്‍സിസ് കീരമ്പാറ, ഇന്‍ഫാം രൂപത ഡയറക്ടര്‍ ഫാ. റോബിന്‍ പടിഞ്ഞാറേക്കുറ്റ് കത്തീഡ്രല്‍ വികാരി റവ. ഡോ. തോമസ് ചെറുപറമ്പില്‍, കത്തോലിക്കാ കോണ്‍ഗ്രസ് ഫൊറോന പ്രസിഡന്റ സണ്ണി കടുതാഴെ, ഫാ. തോമസ് ജെ. പറയിടം, ഷൈജു ഇഞ്ചക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *