Follow Us On

08

January

2025

Wednesday

മനുഷ്യനേക്കാള്‍ വന്യമൃഗങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്ന സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ല

മനുഷ്യനേക്കാള്‍ വന്യമൃഗങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്ന സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ല
താമരശേരി: മനുഷ്യനേക്കാള്‍ വന്യമൃഗങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്ന സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ലെന്ന് ഇന്‍ഫാം കോഴിക്കോട് ജില്ലാ എക്‌സിക്യൂട്ടീവ്   യോഗം വിലയിരുത്തി.
മലയോര മേഖലകളിലെ ജനവാസകേന്ദ്രങ്ങളില്‍ വന്യ മൃഗങ്ങള്‍ മനുഷ്യ ജീവനുകള്‍ അപഹരിക്കുന്ന ഭയാനകമായ അവസ്ഥയില്‍ മൗനം തുടരുന്ന സര്‍ക്കാര്‍ രാജിവച്ച് പുറത്തു പോകണമെന്ന് ഇന്‍ഫാം ജില്ലാ എക്‌സിക്യൂട്ടീവ് യോഗം ആവ ശ്യപ്പെട്ടു.
വനം മന്ത്രിയുടെയും വനം വകുപ്പിന്റെയും അനങ്ങാപ്പാറ നയത്തിനെതിരേ യോഗം പ്രതിഷേധിച്ചു. ഒരു മാസത്തിന്നുളില്‍ അഞ്ചു ജീവനുകളാണ് വന്യമൃഗങ്ങള്‍ അപഹരിച്ചത്. സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയത്ത് മുഖ്യമന്ത്രിയുടെയും വനം മന്ത്രിയുടെയും നിസംഗതയും മൗനവും സംശയം ജനിപ്പിക്കുന്ന താണെന്ന് ഇന്‍ഫാം സംസ്ഥാന സെക്രട്ടറി അഗസ്റ്റിന്‍ പുളിക്കക്കണ്ടത്തില്‍ പറഞ്ഞു.
ജില്ലാ സെക്രട്ടറി സി.യു. ജോണ്‍, ട്രഷറര്‍ ബ്രോണി നമ്പ്യാപ റമ്പില്‍, സിസിലി ചീരാംകുഴി, ജോണി മലപ്രനാല്‍, തോമസ് പുത്തന്‍പുര, ജോബി ആന്റണി, സെബാസ്റ്റ്യന്‍ ചേപ്ലാനി, ടി.ഡി മാര്‍ട്ടിന്‍ എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?