Follow Us On

22

January

2025

Wednesday

ദൈവമാതാവായ പരിശുദ്ധ കന്യാമറിയത്തെക്കുറിച്ച് അറിയാമോ?

ദൈവമാതാവായ പരിശുദ്ധ കന്യാമറിയത്തെക്കുറിച്ച് അറിയാമോ?

‘മറിയം’ എന്ന വാക്കിന്റെ അര്‍ത്ഥം – രാജകുമാരി

പരിശുദ്ധ കന്യകാമറിയത്തെ ആദ്യമായി കര്‍ത്താവിന്റെ അമ്മ എന്ന് അഭിസംബോധന ചെയ്തത് ആര് – എലിസബത്ത്

പരിശുദ്ധ കന്യകാമറിയത്തെ യേശുവിന്റെ അമ്മ എന്ന് പറയുന്ന സുവിശേഷകന്‍-വിശുദ്ധ യോഹന്നാന്‍

മറിയത്തിന്റെ ദൈവമാതൃത്വത്തെ ഒരു വിശ്വാസ സത്യമായി പ്രഖ്യാപിച്ചത് എവിടെ നടന്ന സുന്നഹദോസില്‍- എഫോസോസില്‍

പരിശുദ്ധ മറിയത്തിന്റെ മംഗളവാര്‍ത്ത തിരുന്നാള്‍ ദിനം- മാര്‍ച്ച് 25

കൊന്ത എന്ന പദം ഏത് ഭാഷയില്‍നിന്നുള്ളത് – പോര്‍ച്ചുഗീസ്

റോസറി എന്ന വാക്കിന്റെ അര്‍ത്ഥം – റോസാപ്പൂമാല

ജപമാലഭക്തി പ്രചരിപ്പിച്ച വിശുദ്ധന്‍ – വിശുദ്ധ ഡൊമിനിക്

ഞാന്‍ ജപമാല രാജ്ഞിയാകുന്നു എന്ന് മാതാവ് വെളിപ്പെടുത്തിയത് എവിടെ വെച്ച് – ഫാത്തിമയില്‍

ജപമലയെക്കുറിച്ച് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പുറപ്പെടുവിച്ച അപ്പോസ്‌തോലിക ലേഖനം – കന്യകാമറിയത്തിന്റ ജപമാല

വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ജപമാലയില്‍ കൂട്ടിച്ചേര്‍ത്ത രഹസ്യം- പ്രകാശത്തിന്റ രഹസ്യം

ലുത്തിനിയ എന്ന വാക്കിന്റെ അര്‍ത്ഥം – ആവര്‍ത്തിച്ച് ഉറപ്പായി ചൊല്ലുന്ന പ്രാര്‍ത്ഥന

പരിശുദ്ധ മറിയത്തിന്റെ ഛായാചിത്രം ആദ്യം വരച്ചത് -വിശുദ്ധ ലുക്കാ

സ്വര്‍ഗ്ഗവാതില്‍ എന്ന് മറിയത്തെ വിശേഷിപ്പിച്ചത് -വിശുദ്ധ അപ്രേം

ഒക്ടോബര്‍ പരിശുദ്ധ ജപമാലമാസമായി പ്രഖ്യാപിച്ച മാര്‍പാപ്പാ- പതിമൂന്നാം ലിയോ മാര്‍പാപ്പ

പരിശുദ്ധ കന്യകാ മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണം ഒരു വിശ്വാസ സത്യമായി പ്രഖ്യാപിച്ച മാര്‍പാപ്പാ – പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ

പരിശുദധ കനൃകാമറിയത്തിന്റെ ജനന തിരുന്നാളിന് ഒരുക്കമായി ആചരിക്കുന്ന നോമ്പ് -എട്ടുനോമ്പ്

പരിശുദധ ജപമാലയുടെ മാര്‍പാപ്പ- പതിമൂന്നാം ലിയോ മാര്‍പാപ്പ

പരി.കന്യകാ മറിയത്തിന്റെ മധ്യസ്ഥതയില്‍ ആദ്യത്തെ അത്ഭുതം നടന്നത് എവിടെ -കാനായിലെ വിവാഹ വിരുന്നില്‍

പരിശുദ്ധാത്മാവിന്റെ മണവാട്ടി എന്ന് മറിയത്തെ വിശേഷിപ്പിച്ചത് -വിശുദ്ധ ഫ്രാന്‍സിസ് അസീസി

യേശുവിന്റെ മൃതദേഹം മാതാവിന്റെ മടിയില്‍ കിടത്തിയിരിക്കുന്ന പ്രസിദ്ധമായ മാര്‍ബിള്‍ ശില്‍പത്തിന്റെ ശില്പി -മൈക്കിള്‍ ആഞ്ചലോ.

ലോകത്തിലെ ഏറ്റവും വലിയ മരിയന്‍ കേന്ദ്രം-ലൂര്‍ദ്

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?