കോട്ടയം: അവകാശങ്ങളും കടമകളും മനസിലാക്കി മുന്നേറുവാന്‍ സ്ത്രീ സമൂഹത്തിന് കഴിയണമെന്ന് കോട്ടയം ജില്ലാ കളക്ടര്‍ വി. വിഘ്നേശ്വരി ഐഎഎസ്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച വനിതാദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. കോട്ടയം ആര്‍ച്ചുബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ അസി. സുപ്പിരിയര്‍ ജനറല്‍ സിസ്റ്റര്‍ മേഴ്സിലറ്റ് എസ്‌വിഎം, സെന്റ് ജോസഫ് കോണ്‍ഗ്രിഗേഷന്‍ അസി. സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ സൗമി എസ്‌ജെസി, കാരിത്താസ് സെക്യുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതിനിധി സിസ്റ്റര്‍ സോളി, ഡിസിപിബി കോണ്‍ഗ്രിഗേഷന്‍ റീജിയണല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ റിന്‍സി, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആലീസ് ജോസഫ്, ക്നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ സെക്രട്ടറി സില്‍ജി സജി, കെഎസ്എസ്എസ് വനിതാ സ്വാശ്രയസംഘ കേന്ദ്രതല ഫെഡറേഷന്‍ പ്രസിഡന്റ് ലിസി ലൂക്കോസ്, കെഎസ്എസ്എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. ഷെറിന്‍ കുരിക്കിലേട്ട് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
സമ്മേളനത്തോടനുബന്ധിച്ച് അന്ധബധിര പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ദേശീയ പുരസ്‌ക്കാരം കരസ്ഥമാക്കിയ സ്പെഷ്യല്‍ എജ്യുക്കേറ്റര്‍ സിസ്റ്റര്‍ സിമി ഡിസിപിബിയെയും മാതൃകാ മാതാവിനുള്ള പുരസ്‌ക്കാരം കരസ്ഥമാക്കിയ ലത ഫിലിപ്പ് ചാക്കോയെയും ആദരിച്ചു. കൂടാതെ സന്നദ്ധ പ്രവര്‍ത്തകരായ സിസ്റ്റര്‍ ഷീബാ എസ്‌വിഎം, സിസ്റ്റര്‍ ആന്‍സിലിന്‍ എസ്‌വിഎം, ബബിത റ്റി. ജെസില്‍, ഷൈല തോമസ്, സിസ്റ്റര്‍ ജോയിസി എസ്‌വിഎം, ബെസി ജോസ്, മേഴ്സി സ്റ്റീഫന്‍, മേരി ഫിലിപ്പ്, ലീനാ ബിനു, അഞ്ചു ഷിബു, നിത്യമോള്‍ ബാബു, അശ്വതി കെ.എസ് എന്നിവരെയും ആദരിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *