Follow Us On

14

November

2024

Thursday

രോഗിക്കുവേണ്ടി വൈദികന്റെമുമ്പില്‍ യാചിച്ച കന്യാസ്ത്രീയുടെ ഫോട്ടോ

രോഗിക്കുവേണ്ടി വൈദികന്റെമുമ്പില്‍ യാചിച്ച കന്യാസ്ത്രീയുടെ ഫോട്ടോ

ഫാ. ജയ്‌സണ്‍ കുന്നേല്‍ MCBS

ആശുപത്രി വരാന്തയിലൂടെ വേഗം നടക്കുമ്പോഴാണ് കൊച്ചച്ചന്‍ ആ വിളി കേട്ടത്, അച്ചാ ഈ റൂമിലേക്ക് ഒന്നു വരാമോ? തിരിഞ്ഞു നോക്കിയപ്പോള്‍ ഡ്യൂട്ടിയിലുണ്ടയിരുന്ന  കന്യാസ്ത്രിയായ നേഴ്‌സാണ് കാര്യങ്ങള്‍ തിരക്കി ഒരു മനുഷ്യന്‍ ദിവസങ്ങളായി മരണക്കിടയിലാണ് ഞങ്ങള്‍ പല വൈദീകരെയും അദ്ദേഹത്തിന്റെ മുറിയില്‍ കൊണ്ടുപോയെങ്കിലും അവരെല്ലാം അദ്ദേഹം ചീത്ത പറഞ്ഞു തിരിച്ചയച്ചു. ഈശോയെക്കുറിച്ച് പറയുന്നത് അവനു ഇഷ്ടമല്ല. പക്ഷേ അവന്‍ മരിക്കാന്‍ പോവുകയാണ്. അച്ചനു അവനെ ഒന്നു സന്ദര്‍ശിക്കാമോ? വൈദീകന്‍ മുറിക്കുള്ളില്‍ പ്രവേശിച്ചു തന്നെത്തന്നെ രോഗിക്കു പരിചയപ്പെടുത്തി. ശാപവാക്കുകള്‍ കേള്‍ക്കാനായിരുന്നു ആ കൊച്ചച്ചന്റെ വിധി. എനിക്കു തന്നോട് ഒന്നും സംസാരിക്കാനില്ല പുറത്തു പോകു എന്നദ്ദേഹം ആക്രോശിച്ചു.

ഒന്നും ഒരിയാടാതെ അച്ചന്‍ പുറത്തിറങ്ങി വരാന്തയിലൂടെ മുന്നോട്ടു നടന്നു. അച്ചാ… വീണ്ടും ആ കന്യാസ്ത്രി നേഴ്‌സിന്റെ വിളി അച്ചാ ദയവായി ഒന്നു കൂടെ വരാമോ പ്ലീസ്? അദേഹത്തിനു എന്നില്‍ നിന്നു യാതൊന്നും ആവശ്യമില്ല, അച്ചന്‍ മറുപടി നല്‍കി. അച്ചാ ഒരിക്കല്‍കൂടി അവനൊരു അവസരം. കന്യാസ്ത്രി കെഞ്ചി’ മനസ്സില്ലാമനസ്സോടെ കൊച്ചച്ചന്‍ തിരികെ നടന്നു ഇനിയെന്താണോ സംഭവിക്കുന്നത് ദൈവമേ എന്ന ആത്മഗതത്തോടെ അച്ചന്‍ മുറിക്കുള്ളില്‍ വീണ്ടും പ്രവേശിച്ചു. ഞാന്‍ നിന്നെ കുമ്പസാരിപ്പിക്കുന്നതിനോ  വിശുദ്ധ കുര്‍ബാന സ്വീകരിപ്പിക്കാന്‍ നിര്‍ബദ്ധിക്കുന്നതിനോ വന്നതല്ല.

നിന്റെ അടുത്തിരുന്നു ദൈവകരുണയുടെ ജപമാല ചൊല്ലുവാന്‍ എന്നെ അനുവദിക്കുമോ? നീ എന്തു വേണമെങ്കിലും ചെയ്‌തോ, അത് എന്നെ ബാധിക്കുന്ന പ്രശ്‌നമല്ല.’ വൃദ്ധന്‍ മറുപടി നല്‍കി. കൊച്ചച്ചന്‍ അവന്റെ കിടയ്ക്കരികിലിരുന്നു ദൈവകരുണയുടെ ജപമാല ചൊല്ലുവാന്‍ ആരംഭിച്ചു.
‘ഈശോയുടെ അതിദാരുണമായ പീഡാസഹനത്തെക്കുറിച്ച്; പിതാവേ ഞങ്ങളുടെമേലും, ലോകം മുഴുവന്റെ മേലും, കരുണയായിരിക്കണമേ.’
പൊടുന്നനെ അലറിക്കൊണ്ട് ആ വൃദ്ധന്‍ പറഞ്ഞു നിര്‍ത്തികൊള്ളണം ദൈവകരുണ. ചാടി എണീറ്റ് കൊച്ചച്ചന്‍ ചോദിച്ചു എന്തു പറ്റി.
‘എനിക്ക് കരുണ ലഭിക്കുകയില്ല’     വൃദ്ധന്‍ മറുപടി നല്‍കി. അങ്ങനെ പറയാന്‍ കാരണമെന്താണ് ? വൈദീകന്‍ ആരാഞ്ഞു.
അത് പറഞ്ഞിട്ട് തനിക്കു എന്തു കിട്ടാനാണ് വൃദ്ധന്‍ ഒഴിത്തുമാറാന്‍ നോക്കി. കുറേ കഴിഞ്ഞപ്പോള്‍ ദൈവത്തിന്റെ കരുണ തനിക്കു  ലഭിക്കുകയില്ല എന്ന വൃദ്ധന്റെ സംശയത്തിനു നിവാരണം നല്‍കാന്‍ വൈദീകന്‍ തീരുമാനിച്ചു. കെച്ചച്ചന്‍ പിന്മാറുകയില്ലന്നു കണ്ടപ്പോള്‍ വൃദ്ധന്‍ തന്റെ ജീവിതകഥ  ആ വൈദീകനു  മുമ്പില്‍ തുറക്കാന്‍ തുടങ്ങി.

ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ ഒരു റെയില്‍വേ ഗേറ്റില്‍ കാവല്‍ക്കാരനായി ജോലി ചെയ്തിരുന്ന സമയം. ഒരു രാത്രി ഞാന്‍ അധികം മദ്യപിച്ചിരുന്നതിനാല്‍ ഗേറ്റ് അടയ്ക്കാന്‍ മറന്നു പോയി. അതിനിടയില്‍ ട്രെയിനും വന്നു. ഒരു  ഭാര്യയും  ഭര്‍ത്താവും  അവരുടെ മൂന്ന് കൊച്ചുകുട്ടികളും അടങ്ങുന്ന ഒരു കുടുംബത്തിന്റെ കാര്‍ ട്രെയിന്‍ വരുമ്പോള്‍ ട്രാക്കില്‍ ഉണ്ടായിരുന്നു,  എന്റെ അശ്രദ്ധ  നിമിത്തം അവരെല്ലാവരും തല്‍ക്ഷണം കൊല്ലപ്പെട്ടു. അത് എന്റെ ഭാഗത്തു നിന്നു സംഭവിച്ച വലിയ  തെറ്റായിരുന്നു. അതുകൊണ്ട് ദൈവം  എന്നോട് ഒരു ദയയും കാണിക്കില്ല. എനിക്കായി നരകം കാത്തിരിക്കുന്നു.
വൈദീകന്‍ തന്റെ കൈകളിലെ ജപമാലയിലേക്ക് നോക്കി വെറുതെ ഇരുന്നതയുള്ളു . അവസാനം അച്ചന്‍ ആ വൃദ്ധനോടു  ചോദിച്ചു, ‘ഇത് എവിടെയാണ് സംഭവിച്ചത്?’ ആ മനുഷ്യന്‍ പോളണ്ടിലെ  ഒരു പട്ടണത്തിന്റെ പേര് പറഞ്ഞു.

പുരോഹിതന്‍ മുഖമുയര്‍ത്തി ആശുപത്രി റൂമിലെ ക്രൂശിത രൂപത്തെ നോക്കിപ്പറഞ്ഞു: ‘ഇരുപത്തിയഞ്ച് വര്‍ഷം മുമ്പ്, എന്റെ അമ്മയും അപ്പനും എന്റെ  ഇളയ  മൂന്നു  സഹോദരങ്ങളെയും കൊണ്ട് ഒരു യാത്രയ്ക്ക് പോയി. അന്ന് എനിക്ക്   എനിക്ക് അവരുടെ കൂടെ പോകാന്‍ കഴിഞ്ഞില്ല. അവര്‍ താങ്കള്‍ പറഞ്ഞ   പട്ടണത്തിലൂടെ കാറോടിക്കുമ്പോള്‍ റെയില്‍വേ ട്രാക്കില്‍ വച്ചു അപകടത്തില്‍പ്പെട്ടു.  ആ രാത്രിയില്‍  എന്റെ കുടുംബവും എന്റെ പ്രിയപ്പെട്ടവരും എനിക്കു  നഷ്ടപ്പെട്ടു.’ അടുത്ത വാക്കുകള്‍ രോഗിയായ ആ മനുഷ്യന്റെ മുഖത്തു നോക്കിയാണ്  കൊച്ചച്ചന്‍ പറഞ്ഞത്: ‘എന്റെ സഹോദരാ, ദൈവം താങ്കളോട് ക്ഷമിക്കുന്നു. ദൈവം മാത്രമല്ല , ഞാനും  താങ്കളോട് ഹൃദയപൂര്‍വ്വം ക്ഷമിക്കുന്നു. ദൈവത്തിന്റെ കാരുണ്യം തനിക്കുണ്ടെന്ന് മനുഷ്യന്‍ ആ അവസരത്തില്‍  തിരിച്ചറിഞ്ഞു. അയാള്‍  ഹൃദയം പൊട്ടിക്കരഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍  പുരോഹിതന്‍ ആ മനുഷ്യനോടു ചോദിച്ചു. ‘താങ്കളുടെ കുമ്പസാരം കേള്‍ക്കാനും കുര്‍ബാന നല്‍കാനും എന്നെ അനുവദിക്കുമോ?’ നിറമിഴികളോടെ സമ്മതം മൂളിയ ആ വൃദ്ധനേ വൈദീകന്‍

കുമ്പസാരിക്കുകയും വിശുദ്ധ കുര്‍ബാന കൊടുക്കുകയും ചെയ്തു. രണ്ടു ദിവസം കഴിഞ്ഞ് ആ രോഗി  മരിച്ചു. ദൈവ കരുണ വിജയം വരിച്ചു. കഥ ഇവിടെ തീരുന്നില്ല. രോഗിക്ക് വിശുദ്ധ  കുര്‍ബാന നല്‍കിയ ശേഷം, കൊച്ചച്ചന്‍ തന്നെ റൂമിലേക്കു പറഞ്ഞു വിട്ട കന്യാസ്ത്രീയെ അവിടെയെല്ലാം അന്വോഷിച്ചു. പക്ഷേ അവളെ കണ്ടെത്താന്‍  കഴിഞ്ഞില്ല. ആശുപത്രി അധികൃതരോടു കന്യാസ്ത്രിയെപ്പറ്റി ചോദിച്ചപ്പോള്‍  ‘ഞങ്ങള്‍ ഈ ആശുപത്രിയില്‍ കന്യാസ്ത്രീകളെ ജോലിക്കായി  നിയമിക്കുന്നില്ല’ എന്നായിരുന്നു മറുപടി.  വര്‍ഷങ്ങള്‍  കന്യാസ്ത്രീയെ തിരഞ്ഞെങ്കിലും  ആ വൈദികന് അവളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒരിക്കല്‍  അദ്ദേഹം വിശുദ്ധ ഫൗസ്റ്റീന താമസിച്ചിരുന്ന വില്‍നിയസ് പട്ടണത്തിലെത്തി.  അവിടെയുള്ള കന്യാസ്ത്രി മഠത്തില്‍  കുര്‍ബാന അര്‍പ്പിക്കാന്‍ പോയപ്പോള്‍   ചുവരില്‍  സി. ഫൗസ്റ്റീനയുടെ ചിത്രം കണ്ട്  ഈ സിസ്റ്ററിനെ ഞാന്‍ കണ്ടിട്ടുണ്ടെന്നും വര്‍ഷങ്ങളായി  അവരെ അന്വോഷിച്ചു നടക്കുകയാണെന്നും പുരോഹിതന്‍ പറഞ്ഞു. ”അച്ചനു ആളു മാറിയതായിരിക്കും ഇത് ഞങ്ങളുടെ  സിസ്റ്റര്‍ ഫൗസ്റ്റീനയായാണ് അവള്‍  1938 ഈശോയുടെ സന്നിധിയിലേക്ക് പോയതാണ്.’ മദര്‍ സുപ്പീരിയര്‍ അച്ചനോടു പറഞ്ഞു. ഇതിനിടയില്‍ രോഗിയുടെ മുറിയിലേക്ക് പോകാന്‍ പറഞ്ഞതും ദൈവകരുണ കൊടുക്കാന്‍ തന്നെ ഉപകരണമാക്കിയതും സിസ്റ്റര്‍ ഫൗസ്റ്റീനയാണെന്ന് ആ കൊച്ചന്‍ തിരിച്ചറിഞ്ഞിരുന്നു. ദൈവകാരുണ്യത്തിനു മഹാ വിസ്മയത്തിനു മുമ്പില്‍ നമ്രശിരസ്സനാകാനേ ആ പുരോഹിതനാകുമായിരുന്നുള്ളു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?