Follow Us On

08

June

2025

Sunday

സുല്‍ത്താന്‍പെട്ട് രൂപതയുടെ നേതൃത്വത്തില്‍ അട്ടപ്പാടി ചുരത്തില്‍ കുരിശിന്റെ വഴി

സുല്‍ത്താന്‍പെട്ട് രൂപതയുടെ നേതൃത്വത്തില്‍  അട്ടപ്പാടി ചുരത്തില്‍ കുരിശിന്റെ വഴി
പാലക്കാട്: സുല്‍ത്താന്‍പെട്ട് രൂപതയുടെ നേതൃത്വത്തില്‍ അട്ടപ്പാടി ചുരത്തിലൂടെയുള്ള  പതിനെട്ടാമത് കുരിശിന്റെ വഴി നടത്തി. രൂപതാ മെത്രാന്‍ ഡോ. അന്തോണി സ്വാമി പീറ്റര്‍ അബീര്‍ നേതൃത്വ നല്‍കി. തെങ്കര സെന്റ് ജോസഫ് ദൈവാലയത്തില്‍നിന്നും ആരംഭിച്ച കുരിശിന്റെ വഴി മുക്കാലി സെന്റ് യൂദാ തദേവുസ് ദൈവാലയത്തില്‍ സമാപിച്ചു.
അട്ടപ്പാടി ചുരത്തിലൂടെ 15 കിലോമീറ്റര്‍ നീണ്ട കുരിശിന്റെ വഴിയില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനയോടെ ക്രിസ്തുവിന്റെ കാല്‍വരി യാത്രയെ ധ്യാനിച്ചു.  മുക്കാലി വികാരി ഫാ. ഐന്റ്റീന്‍, മണ്ണാര്‍ക്കാട് വികാരി  ഫാ. സുജി ജോണ്‍, നെല്ലിപ്പതി വികാരി ഫാ. വിപിന്‍ദാസ് എന്നിവര്‍ നേതൃത്വം നല്‍കി. 40 ഓളം വൈദികരും രൂപതയില്‍ പ്രവര്‍ത്തിക്കുന്ന സിസ്റ്റേഴ്‌സും കുരിശിന്റെ വഴിയില്‍ പങ്കുചേര്‍ന്നു. ഏകദേശം 1500 വിശ്വാസികള്‍ ചുരത്തിലൂടെ പ്രാര്‍ത്ഥന നിര്‍ഭരം കുരിശിന്റെ വഴിയില്‍ പങ്കെടുത്തു. രാവിലെ ഒമ്പതിന് ആരംഭിച്ച കുരിശിന്റെ വഴി ഉച്ചകഴിഞ്ഞ് 3.30-നാണ് സമാപിച്ചത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?