Follow Us On

08

June

2025

Sunday

അന്താരാഷ്ട്ര വനിതാദിനാഘോഷം

അന്താരാഷ്ട്ര വനിതാദിനാഘോഷം
കോട്ടപ്പുറം: കോട്ടപ്പുറം കിഡ്‌സിന്റെ ആഭിമുഖ്യത്തില്‍ വികാസ് ആല്‍ബര്‍ട്ടൈന്‍ ആനിമേഷന്‍ സെന്ററില്‍  ലോകവനിതാ ദിനാഘോഷം നടത്തി. സിനിമ & സീരിയല്‍ താരം നിഷ സാരംഗ് വനിതാദിനാഘോഷം  ഉദ്ഘാടനം ചെയ്തു. കോട്ടപ്പുറം രൂപത ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ അധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ടി.കെ. ഗീത മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന പിന്നോക്ക വികസന കോര്‍പ്പറേഷന്‍ സംരംഭം ചെയ്യുന്ന സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങള്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ ഒന്നരകോടി രൂപ ലോണ്‍ വിതരണത്തിന്റെ ഉദ്ഘാടനം കെഎസ്ബിസിഡിസി ജനറല്‍ മാനേജര്‍ ജിതിന്‍ നിര്‍വഹിച്ചു.  ഫെഡറല്‍ ബാങ്കിന്റെ സഹായത്തോടെ ഒരു കോടി രൂപയുടെ വായ്പാവിതരണം ഫെഡറല്‍ ബാങ്ക് ബ്രാഞ്ച് മാനേജര്‍ വാഹീദ ബീഗം നിര്‍വഹിച്ചു.
കിഡ്‌സ് ഡയറക്ടര്‍ ഫാ. പോള്‍ തോമസ് കളത്തില്‍, അസി. ഡയറക്ടര്‍മാരായ ഫാ. ബിയോണ്‍ തോമസ് കോണത്ത്, ഫാ. എബ്‌നേസര്‍ ആന്റണി കാട്ടിപ്പറമ്പില്‍, കൊടുങ്ങല്ലൂര്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ എല്‍സി പോള്‍, വി.എം. ജോണി, എല്‍ഐസി ബ്രാഞ്ച് മാനേജര്‍ ഉണ്ണികൃഷ്ണന്‍ വി.വി, നബാഡ് തൃശൂര്‍ ഡിഡിഎം സെബിന്‍ ആന്റണി, തന്മയ കോ-ഓഡിനേറ്റര്‍ ജെസി ഡെന്നി,  കിഡ്‌സ് ആനിമേറ്റര്‍  ലൈല സേവ്യര്‍, റാണി പ്രദീപ്,  പ്രീതി ഫ്രാന്‍സിസ്,  ബ്രിജീന എം.എസ്,  സുനിത, റീത്താ റാഫി എന്നിവര്‍ സന്നിഹിതരായിരുന്നു.
വനിതാദിനാചരണത്തിന്റെ ഭാഗമായി മികച്ച സംരംഭക,  മികച്ച ജൈവ കര്‍ഷക, എന്നിവരെ ആദരിച്ചു. സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ചടങ്ങിന് മാറ്റുകൂട്ടി. സ്വയം സഹായ സംഘങ്ങളിലെ സംരംഭങ്ങളുടെ പ്രദര്‍ശനവും വിപണനവും സംഘടിപ്പിച്ചിരുന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?