Follow Us On

27

November

2024

Wednesday

നീതിക്കുവേണ്ടി സമുദായം ഒറ്റക്കെട്ടായി ഉണരണം

നീതിക്കുവേണ്ടി സമുദായം ഒറ്റക്കെട്ടായി ഉണരണം
പാലക്കാട് : അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ശബ്ദം മോശപ്പെട്ട കാര്യമല്ലെന്നും സാമൂഹിക നീതി നിഷേധിക്കപ്പെടുന്നതിനെതിരെ സമുദായം ഒറ്റക്കെട്ടായി ഉണരണമെന്നും പാലക്കാട് ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍. കത്തോലിക്കാ കോണ്‍ഗ്രസിന്റെ പാലക്കാട് രൂപത നേതൃസംഗമവും പരിശീലനവും മുണ്ടൂര്‍ യുവക്ഷേത്ര കോളേജില്‍ മാര്‍ ജോസഫ് ഇരുമ്പന്‍ നഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാര്‍ഷികവിളകളുടെ വില തകര്‍ച്ച പരിഹരിക്കണമെന്ന് മാര്‍ കൊച്ചുപുരയ്ക്കല്‍ ആവശ്യപ്പെട്ടു. രൂപതയിലെ 120 ഇടവകകളില്‍ നിന്നായി 1200 ലേറെ പേര്‍ പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുത്തു.
 കത്തോലിക്കാ കോണ്‍ഗ്രസ് രൂപതാ പ്രസിഡന്റ് തോമസ് ആന്റണി അധ്യക്ഷതവഹിച്ചു. ഡയറക്ടര്‍ ഫാ. ചെറിയാന്‍ ആഞ്ഞിലിമൂട്ടില്‍, ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറനിലം, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍, ടീസ ലിസ് സെബാസ്റ്റ്യന്‍, ചാര്‍ലി മാത്യു, അഡ്വ. ബോബി മാസ്റ്റിന്‍, ജോസ് മുക്കട, കെ.എഫ് ആന്റണി,പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സണ്ണി നെടുംപുറം, ഡെന്നി തെങ്ങുംപള്ളി, സണ്ണി കലങ്ങോട്ടില്‍, അഡ്വ. ജസ്റ്റിന്‍ പള്ളിവാതുക്കല്‍, അഡ്വ. റെജി ജോസഫ് തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പ്രസംഗിച്ചു. പ്രഫ. കെ.എം ഫ്രാന്‍സിസ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?