Follow Us On

07

September

2025

Sunday

കൃഷിക്കാരെ മറന്നുള്ള സര്‍ക്കാരുകളുടെ പോക്ക് ആത്മഹത്യാപരം

കൃഷിക്കാരെ മറന്നുള്ള സര്‍ക്കാരുകളുടെ പോക്ക് ആത്മഹത്യാപരം
ഇടുക്കി: കൃഷിക്കാരെ മറന്നുള്ള സര്‍ക്കാരുകളുടെ പോക്ക് ആത്മഹത്യാപരമാണെന്നും കപട പരിസ്ഥിതി വാദികളുടെ യഥാര്‍ഥ മുഖം ജനം തിരിച്ചറിയണമെന്നും  ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍.
വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരമാവശ്യപ്പെട്ട് കെസിവൈഎം ഇടുക്കി രൂപത കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ 48 മണിക്കൂര്‍ ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം അടിമാലിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വന്യമൃഗങ്ങളുടെ വര്‍ധനവ് തടയാന്‍ ശാസ്ത്രീയ നടപടികള്‍ സ്വീകരിക്കണമെന്ന് മാര്‍ നെല്ലിക്കുന്നേല്‍ ആവശ്യപ്പെട്ടു. സാധാരണക്കാര്‍ക്കു വേണ്ടി തെരുവില്‍ ഇറങ്ങേണ്ടിവന്നാല്‍ ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കി രൂപതാ കെസിവൈഎം ഡയക്ടര്‍ ഫാ. ഷിജോ നടുപ്പടവില്‍, രൂപത മീഡിയ കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ജിന്‍സ് കാരക്കാട്ട്, ഫാ. മാത്യു കരോട്ടുകൊച്ചറക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. കെസിവൈഎം ഇടുക്കി രൂപതാ പ്രസിഡന്റ് ജെറിന്‍ ജെ. പട്ടാംകുളം, അലക്‌സ് തോമസ് എന്നിവരാണ് 48 മണിക്കൂര്‍ ഉപവാസം അനുഷ്ഠിച്ചത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?